App Logo

No.1 PSC Learning App

1M+ Downloads
'ഇന്നത്തെ കാലത്തു കേവലം പ്ലസ് ടു പരീക്ഷ പാസായതു കൊണ്ട് മാത്രം ഒരു കാര്യവുമില്ല.' പ്ലസ് ടു പരീക്ഷയിൽ പരാജിതയായ രേവതി വീട്ടുകാരോട് പറഞ്ഞു. ഇവിടെ രേവതി സ്വീകരിച്ച പ്രതിരോധ തന്ത്രം?

Aതാദാത്മീകരണം

Bപ്രക്ഷേപണം

Cയുക്തീകരണം

Dദമനം

Answer:

C. യുക്തീകരണം

Read Explanation:

യുക്തീകരണം (Rationalization) 

  • വ്യക്തി തന്റെ ബലഹീനതകൾ / പരാജയങ്ങൾ /  കഴിവുകേടുകൾ തുടങ്ങിയവയെ തെറ്റായ കാരണങ്ങൾ വഴി ന്യായീകരിക്കുന്ന തന്ത്രം. 
  • ഉദാ: കയ്യക്ഷരം മോശമായതിന് പേനയെ കുറ്റം പറയുക. 
  • ആഗ്രഹിച്ച മൊബൈൽ ഫോൺ വാങ്ങാൻ സാധിക്കാതെ മറ്റൊന്ന് വാങ്ങേണ്ടി വരുമ്പോൾ അതിന് പിക്ചർ ക്ലാരിറ്റി കുറവാണെന്നും, താൻ ഇപ്പോൾ വാങ്ങിയതാണ് കിട്ടാവുന്നതിൽ ഏറ്റവും മികച്ചത് എന്ന് സങ്കല്പ്പിക്കുക. 
  • നിരാശാബോധം കുറയ്ക്കുക എന്നതാണ് യുക്തീകരണത്തിന്റെ പ്രധാനലക്ഷ്യം.
  • പ്രധാനമായും യുക്തീകരണം 2 തരത്തിലുണ്ട്
    1. മധുരിക്കുന്ന നാരങ്ങ ശൈലി (Sweet Lemonism)
    2. പുളിമുന്തിരി ശൈലി (Sour Grapism)

Related Questions:

ഒരു വ്യക്തിയുടെ പ്രശ്നങ്ങളെ നാനാവിധത്തിലുള്ള ലഭ്യമായ വസ്തുവിവരങ്ങൾ ശേഖരിച്ച് സമഗ്രമായി പഠിക്കുന്ന രീതി
'പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ട വിനോദ് തൻറെ മൂത്ത സഹോദരൻ നേടിയ തിളക്കമാർന്ന വിജയത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നു'. ഇവിടെ വിനോദ് അനുവർത്തിക്കുന്ന പ്രതിരോധതന്ത്രം :
താഴെ കൊടുത്തവയിൽ തെറ്റായ ജോഡി തെരഞ്ഞെടുക്കുക :
നിഷേധം, ധമനം, യുക്തീകരണം, തഥാത്മീകരണം, ആക്രമണം തുടങ്ങിയവ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കൊറോണ വൈറസിനെക്കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും മരുന്ന് നിർമ്മാണത്തെകുറിച്ചും ധാരാളം ഗവേഷണങ്ങൾ ഇപ്പോൾ നടന്നുവരുന്നുണ്ട്. ഇതിനെ പരീക്ഷണ ഗവേഷണം എന്ന് വിശേഷിപ്പിക്കാം. എന്നാൽ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാൻ പ്രദേശത്തെ കേന്ദ്രീകരിച്ച് നടത്തുന്ന പഠനം അറിയപ്പെടുന്നത് ?