App Logo

No.1 PSC Learning App

1M+ Downloads
ഇവയിൽ ഏത് ചരിത്ര സംഭവത്തെയാണ് പ്രീണന നയത്തിൻ്റെ ഏറ്റവും മികച്ച ഉദാഹരണമായി ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്?

A1919-ലെ വെർസൈൽസ് ഉടമ്പടി

B1945-ലെ യാൽറ്റ കോൺഫറൻസ്

C1938-ലെ മ്യൂണിക്ക് ഉടമ്പടി

D1920-ലെ ട്രയനോൺ ഉടമ്പടി

Answer:

C. 1938-ലെ മ്യൂണിക്ക് ഉടമ്പടി

Read Explanation:

പ്രീണന നയം

  • ആനുകൂല്യങ്ങൾ നൽകിയും വിട്ടുവീഴ്ചകൾ ചെയ്തും  തർക്കങ്ങൾ ഒത്തുതീർപ്പിൽ എത്തിക്കുന്നതിനെയാണ് പ്രീണന നയം എന്ന് പറയുന്നത്.
  • ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന നെവിലെ ചേമ്പർലൈൻ ആയിരുന്നു ഇതിന്റെ ശക്തനായ വക്താവ്.
  • ഇതേ നയമാണ് ഫ്രാൻസും സ്വീകരിച്ചിരുന്നത്
  • പ്രീണന നയം പിന്തുടരാൻ ഇവരെ പ്രേരിപ്പിച്ചത് സോവിയറ്റ് വിരോധമായിരുന്നു.
  • സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളെ തടയുന്നതിനുള്ള ബദൽ ശക്തി എന്ന നിലയിൽ അവർ ഫാസിസ്റ്റ് അക്രമങ്ങളെ പ്രോത്സാഹിപ്പിച്ചു.
  • ജർമ്മനി ആക്രമണങ്ങൾ അയച്ചു വിട്ടപ്പോളെല്ലാം ആ രാജ്യത്തെ നിലക്ക് നിർത്താൻ അല്ല മറിച്ച് പ്രീണിപ്പിക്കാൻ ആണ് അവർ ശ്രമിച്ചത്.
  • പ്രീണന നയം കൂടുതൽ അക്രമണങ്ങൾ ഏർപ്പെടാനുള്ള ഉത്തേജനം ഫാസിസ്റ്റുകൾക്ക് പകർന്നു കൊടുത്തു

മ്യൂണിക്ക് ഉടമ്പടി

  • ഒന്നാംലോക യുദ്ധത്തിനു ശേഷം രൂപം കൊണ്ട ചെക്കോസ്ലോവാക്ക്യ എന്ന സ്വതന്ത്ര രാജ്യത്തിൽ ജർമൻവംശജർക്ക് ഭൂരിപക്ഷമുള്ള പ്രദേശമായിരുന്നു സുഡെറ്റെൻലാൻഡ്
  • വ്യാവസായിക ലക്ഷ്യങ്ങൾ കൂടി മനസ്സിൽ കണ്ട് ജർമ്മൻ ഏകാധിപതിയായിരുന്ന ഹിറ്റ്ലർ ഈ പ്രദേശം കീഴടക്കുവാൻ തീരുമാനിച്ചു.
  • ഇതിനെ തുടർന്ന് ചെക്ക് ഗവൺമെൻറ് ബ്രിട്ടനോടും ഫ്രാൻസിനോട് സഹായം അഭ്യർത്ഥിച്ചു.
  • എന്നാൽ ബ്രിട്ടനും,ഫ്രാൻസും ഹിറ്റ്ലർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു.

  • ബ്രിട്ടൻ,ഫ്രാൻസ്, ഇറ്റലി, ജർമ്മനി എന്നീ രാഷ്ട്രങ്ങളുടെ പ്രതിനിധികൾ ജർമ്മനിയിലെ മ്യൂണിക്കിൽ സമ്മേളനം ചേരുകയും ജർമ്മനി നടത്തുന്ന അവകാശവാദം ശരിവെക്കുകയും ചെയ്തു.

  • 1938 സെപ്റ്റംബറിൽ നടന്ന ഈ മ്യൂണിക്ക് ഉടമ്പടിയെ തുടർന്ന് സുഡെറ്റെൻലാൻഡ് ജർമ്മനിക്ക് വിട്ടു നൽകുവാൻ മേൽപ്പറഞ്ഞ രാജ്യങ്ങൾ ചെക്ക് ഗവൺമെന്റിന് മേൽ സമ്മർദ്ദം ചെലുത്തി.

  • 'ചരിത്രത്തിലെ ഏറ്റവും ഹീനമായ ഉടമ്പടി' എന്ന മ്യൂണിക്ക് ഉടമ്പടി വിശേഷിപ്പിക്കപ്പെടുന്നു

Related Questions:

ഇൽ പോപ്പോളോ ഡി ഇറ്റാലിയ (Il Popolo d'Italia) എന്ന ഇറ്റാലിയൻ പത്രം സ്ഥാപിച്ചത് ആരാണ്?
ഓപ്പറേഷൻ ബാർബറോസ നടന്ന വർഷം?
രണ്ടാം ലോകമഹായുദ്ധം അവസാനിച്ച വർഷം ഏത്?
1938-ൽ നാം യുദ്ധം ആരംഭിക്കേണ്ടതായിരുന്നു. പക്ഷെ ''ഭീരുക്കളെപ്പോലെ അവർ നമുക്ക് കീഴടങ്ങി, നമുക്ക് മ്യൂണിച്ചിൽ നഷ്ടമായത് ഒരു വ്യത്യസ്‌ത സന്ദർഭമാണ്" ഈ വാക്കുകൾ ആരുടേതാണ് ?
രണ്ടാം ലോകമഹായുദ്ധത്തിൻ്റെ മുന്നൊരുക്കം എന്നറിയപ്പെടുന്നത് ഏത് ?