App Logo

No.1 PSC Learning App

1M+ Downloads
ഈഡിപ്പസ് കോംപ്ലക്സ്, ഇലക്ട്രാ കോംപ്ലക്സ് ഏത് മനോ-ലൈംഗിക വികാസഘട്ടത്തിലാണ് (Psycho-sexual Stages of Development) പ്രകടിപ്പിക്കപ്പെടുന്നത് ?

Aഓറൽ സ്റ്റേജ്

Bഫാലിക് സ്റ്റേജ്

Cഎയ്നൽ സ്റ്റേജ്

Dജനിറ്റൽ സ്റ്റേജ്

Answer:

B. ഫാലിക് സ്റ്റേജ്

Read Explanation:

  • ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികാസ ഘട്ടങ്ങൾ 
  • കുട്ടിക്കാലത്ത് നാം അനുഭവിക്കുന്ന ലൈംഗിക വികാസ പ്രതിസന്ധികൾ പിൽക്കാലത്ത് വ്യക്തിത്വ സവിശേഷതകളെ നിർണയിക്കുന്നു എന്ന് ഫ്രോയ്ഡ് വിശദീകരിക്കുന്നു.
  • ജീവിതത്തെ 5 വ്യത്യസ്ത ഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു. 
  • ഈ വിഭജനത്തിൻ്റെ അടിസ്ഥാനം ലൈംഗിക ചോദനയുടെ (ലിബിഡർജ്ജം) കേന്ദ്രീകരണമാണ്. 
  1. വദന ഘട്ടം (Oral stage)
  2. ഗുദ ഘട്ടം / പൃഷ്ഠ ഘട്ടം (Anal stage)
  3. ലൈംഗികാവയവ ഘട്ടം (Phallic stage)
  4. നിർലീന ഘട്ടം (Latent stage)
  5. ജനനേന്ദ്രിയ ഘട്ടം / ലിങ്ക ഘട്ടം (Genital stage)

പിതൃ കാമനയും (Electra complex) & മാതൃ കാമനയും (Oedipus complex)

  • ലൈംഗികാവയവ ഘട്ടത്തിൽ കാണപ്പെടുന്ന 2 പ്രത്യേകതകളാണ് പിതൃ കാമനയും മാതൃ കാമനയും. 
  • ആൺകുട്ടികൾക്ക് മാതാവിനോടുള്ള വൈകാരികമായ അഭിനിവേശം മാതൃകാമന (Oedipus complex) എന്നറിയപ്പെടുന്നു. 
  • പെൺകുട്ടികൾക്ക് അച്ഛനോടുള്ള പ്രത്യേക ആഭിമുഖ്യം പിതൃ കാമന (Electra complex) എന്നറിയപ്പെടുന്നു. 
  • ഈ കോംപ്ലക്സുകൾ ഉയർത്തുന്ന മാനസിക സംഘർഷത്തിന് വിജയകരമായ പരിഹാരം കാണുക എന്നത് ആരോഗ്യകരമായ വ്യക്തിത്വ വികസനത്തിൽ നിർണായക സ്വാധീനം ചെലുത്തുന്നുവെന്ന് ഫ്രോയിഡ് അഭിപ്രായപ്പെടുന്നു. 

Related Questions:

ശരീരദ്രവങ്ങളെ അടിസ്ഥാനപ്പെടുത്തി വ്യക്തിത്വത്തെ വിശദീകരിച്ചവരിൽ പ്രധാനിയാണ് :
ഫ്രോയിഡിന്റെ അഭിപ്രായത്തിൽ, ചില ആളുകൾ ശരിയോ തെറ്റോ എന്നു ചിന്തിക്കാതെ സ്വന്തം ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള പെരുമാറ്റങ്ങളിൽ ഏർപ്പെടുന്നു. ഇത്തരം ആളുകളെ നിയന്ത്രിക്കുന്ന മനസ്സിന്റെ ഭാഗം ?
പക്വ വ്യക്തിത്വം (Mature personality) എന്ന ആശയം അവതരിപ്പിച്ച മനഃശാസ്ത്രജ്ഞൻ ആരാണ് ?
ഓരോ വ്യക്തിക്കും തൻ്റെ വിധിയെ തിരുത്തിയെഴുതാനും തൻ്റെ സ്വത്വത്തെ താനാഗ്രഹിക്കുന്ന രീതിയില്‍ സാക്ഷാത്കരിക്കാനും കഴിയുമെന്ന് ഉദ്ഘോഷിച്ച വ്യക്തി ?
Which of the following is not a gestalt principle?