Aകേപ്പന്‍
Bതോണ്‍വഡൈറ്റ്
Cഇമ്മാനുവല്‍ കാന്റ്
Dഎഡിന്‍ ഹമ്പിള്‍
Answer:
A. കേപ്പന്‍
Read Explanation:
Köppen climate classification
- വ്യാപകമായി ഉപയോഗിക്കപ്പെടുന്ന കാലാവസ്ഥാ വിഭാഗീകരണ രീതികളിൽ ഒന്നാണ് കെപ്പൻ കാലാവസ്ഥാ വിഭാഗീകരണ രീതി
- 1884-ലാണ് റഷ്യൻ-ജർമൻ കാലവസ്ഥാശാസ്ത്രജ്ഞനായ വ്ലാദിമിർ കോപ്പൻ ഇത് ആദ്യമായി പ്രസിദ്ധീകരിച്ചത്
- ഊഷ്മാവിന്റേയും, മഴയുടേയും അടിസ്ഥാനത്തിലാണ് അദ്ദേഹം കാലാവസ്ഥയെ തരംതിരിച്ചത്
കെപ്പന്റെ കാലാവസ്ഥാ വർഗീകരണ മാതൃക ആധാരമാക്കി ഇന്ത്യയെ 8 കാലാവസ്ഥ മേഖലകളായി തിരിക്കാം
1. Amw - ദൈർഘ്യം കുറഞ്ഞ വരണ്ട കാലാവസ്ഥയോട് കൂടിയ മൺസൂൺ ആണിത്. ഗോവയ്ക്ക് തെക്കോട്ടുള്ള പശ്ചിമ തീരങ്ങളിലാണ് ഈ കാലാവസ്ഥ അനുഭവപ്പെടുന്നത്.
2. As - വരണ്ട വേനലോടു കൂടിയ മൺസൂൺ കാലം. തമിഴ്നാട് പ്രദേശങ്ങളിലാണ് ഇത് അനുഭവപ്പെടുന്നത്
3. Aw - ഉഷ്ണമേഖല സാവന്ന. ഉത്തരായന രേഖയ്ക്ക് തെക്കുള്ള ഉപദ്വീപീയ പീഠഭൂമികൾ ഈ വിഭാഗത്തിൽ വരുന്നു.
4. Bshw - അർത്ഥ മരുഭൂമി പുൽമേട് കാലാവസ്ഥ. ഗുജറാത്തിന്റെ നോർത്ത് വെസ്റ്റ് ഭാഗവും രാജസ്ഥാൻറെ പടിഞ്ഞാറൻ ഭാഗവും പഞ്ചാബിന്റെ ചില ഭാഗങ്ങളും ഈ വിഭാഗത്തിൽപ്പെടുന്നു
5. Bwhw - ഉഷ്ണമരുഭൂമി. പശ്ചിമ രാജസ്ഥാൻ മേഖലകളാണ് ഇതിൽ ഉൾപ്പെടുന്നത്
6. Cwg - വരണ്ട ശൈത്യകാലം ഉള്ള മൺസൂൺ. ഗംഗാസമതലം, കിഴക്കൻ രാജസ്ഥാൻ, വടക്കൻ മധ്യപ്രദേശ്, നോർത്ത് വെസ്റ്റ് ഭാഗങ്ങളും ഇതിൽപ്പെടുന്നു
7. Dfc - ഹ്രസ്വ വേനലോടു കൂടിയ തണുത്ത അർദ്ധ ശൈത്യകാലം. അരുണാചൽപ്രദേശിലെ ഭാഗങ്ങൾ
8. e - ധ്രുവീയ കാലാവസ്ഥ. ജമ്മുകാശ്മീർ മേഖലകൾ