ശ്രദ്ധാഗ്രഹണം (Attention Getting):

കുട്ടികൾ അവർ ആഗ്രഹിക്കുന്ന പരിഗണന ലഭിക്കാതെ വരുമ്പോൾ സ്വീകരിക്കുന്ന ക്രിയാതന്ത്രം
ഉദാഹരണം: ശിശുവിന്റെ പ്രധാന ഉപാധിയാണ് കരച്ചിൽ
വിനിവർത്തനം (WITHDRAWAL)
- യാഥാർത്ഥ്യത്തിൽ നിന്ന് ഉൾവലിയുകയും അയാഥാർത്ഥ്യചിന്തകൾ ഉൾപ്പെടുത്തുകയും ചെയുന്നു
- ഉദാ: ഉത്കണ്ഠ അനുഭവിക്കുന്ന കുഞ്ഞ് ഉറങ്ങാൻ ശ്രമിക്കുന്നു.
ദമനം (REPRESSION)
- വേദനാജനകമായ അനുഭവങ്ങളും മാനസിക സംഘർഷങ്ങളും ഒക്കെ അബോധമനസിലേക്ക് തള്ളിവിടുന്ന പ്രക്രിയ.
- അപകടകരമായ തന്ത്രം
- മാനസിക രോഗങ്ങളിലേക്ക് നയിക്കാം
- നാവ് പിഴ (Tongue slip) സംഭവിക്കാൻ കാരണം ദമനം എന്ന സമായോജന തന്ത്രമാണ്.