യാഥാർഥ്യത്തിനു പകരം ആദർശത്തെ പ്രതിനിധാനം ചെയുന്ന വ്യക്തിത്വത്തിൻ്റെ ഘടന ?
Aഇദ്ദ്
Bഈഗോ
Cഅഹം
Dസൂപ്പർ ഈഗോ
Answer:
D. സൂപ്പർ ഈഗോ
Read Explanation:
വ്യക്തിത്വത്തിൻ്റെ ഘടനയെ സംബന്ധിക്കുന്ന സിദ്ധാന്തം
3 മുഖ്യ വ്യവസ്ഥകൾ ഉണ്ട്
- ഇദ്ദ്
- ഈഗോ
- സൂപ്പർ ഈഗോ
ഇദ്ദ്
- ജന്മവാസനകൾ
- വ്യക്തിത്വത്തിൻ്റെ മൗലിക വ്യവസ്ഥ
- മനസികോർജ്ജം/ലിബിഡോർജ്ജത്തിൻ്റെ സംഭരണി
- ആനന്ദ സിദ്ധാന്തം
- നന്മ തിന്മകളോ, ശരി തെറ്റുകളോ, യാഥാർഥ്യ അയഥാർഥ്യങ്ങളോ പരിഗണിക്കാറില്ല
- സുഖേച്ഛയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു
ഈഗോ/അഹം
- ഇദ്ദിൻ്റെ ലക്ഷ്യങ്ങൾ കൂടുതൽ സ്വീകാര്യമായ രീതിയിൽ നടപ്പിലാക്കുന്നു
- ഇദ്ദിൽ നിന്നും വികസിച്ചു
- യാഥാർഥ്യ സിദ്ധാന്തം
- ഒരനുഭവം ശരിയോ തെറ്റോ എന്ന് വിലയിരുത്തുന്നു
- മാനസിക വ്യക്തിത്വത്തിൻ്റെ നിയന്ത്രണാധികാരി
- സാഹചര്യം അനുകൂലം ആകും വരെ സംതൃപ്തിക്കായുള്ള ശ്രമം വൈകിക്കും
- വാസനാപരമായ ആവശ്യങ്ങളെയും പരിസ്ഥിതി സാഹചര്യങ്ങളെയും ഇണക്കി ചേർക്കുന്നു
സൂപ്പർ ഈഗോ/ അത്ത്യഹം
- ഈഗോയിൽ നിന്നും വികസിക്കുന്നു
- മനസിൻ്റെ സാന്മാർഗിക വശം
- നൈതിക വശം
- യാഥാർഥ്യത്തിനു പകരം ആദർശത്തെ പ്രതിനിധാനം ചെയുന്നു
- ആനന്ദമല്ല പൂർണ്ണതയാണ് വേണ്ടത്