ഒരു വ്യക്തിക്കും മറ്റൊരാളെ പഠിപ്പിക്കാനാവില്ലെന്നും മറിച്ച് പഠനത്തെ സുഗമമാക്കാനേ സാധിക്കൂ എന്നു ചൂണ്ടിക്കാട്ടിയത് ?
Aഅബ്രഹാം മാസ്‌ലോ
Bഗേറ്റ്സും കൂട്ടരും
Cഗോൾഡൻ വില്ലാർഡ് ആൽപ്പോർട്ട്
Dകാൾ റോജേഴ്‌സ്
Answer:
D. കാൾ റോജേഴ്‌സ്
Read Explanation:
മാനവികതാ സമീപനം (The Humanistic Approach)
- മനുഷ്യൻ, മനുഷ്യത്വം എന്നിവക്ക് പ്രാധാന്യം നൽകുന്നു
- വ്യക്തിത്വത്തെ കുറിച്ചുള്ള മാനവികതാ സമീപനം മുന്നോട്ടുവെച്ച മനശാസ്ത്രജ്ഞർ :-
-
- കാൾ റോജേഴ്‌സ്
-
- അബ്രഹാം മാസ്‌ലോ
കാൾ റോജേഴ്‌സ് - ആത്മാവബോധ സിദ്ധാന്തം (Self Theory)
- ഓരോ വ്യക്തിക്കും തൻ്റെ വിധിയെ തിരുത്തിയെഴുതാനും തൻ്റെ സ്വത്വത്തെ താനാഗ്രഹിക്കുന്ന രീതിയില്‍ സാക്ഷാത്കരിക്കാനും കഴിയുമെന്ന് ഉദ്ഘോഷിച്ച വ്യക്തിയാണ് കാള്‍ റോജേഴ്സ്.
- വ്യക്തിയുടെ ആത്മബോധത്തെ തട്ടിയുണര്‍ത്തുകയാണ് വേണ്ടത്.
- കുട്ടികളുടെ കാര്യത്തില്‍ അധ്യാപകര്‍ ഈ ഉത്തരവാദിത്തം നിര്‍വഹിക്കണമെന്ന് റോജേഴ്സ് കരുതുന്നു.
- പ്രശ്നങ്ങള്‍ പരിഹരിച്ചുകൊടുക്കുകയല്ല വേണ്ടത്. മറിച്ച് അത് സ്വയം പരിഹരിക്കാനുള്ള കഴിവും ആത്മവിശ്വാസവും വളര്‍ത്തുകയാണ്.
- ഒരു വ്യക്തിക്കും മറ്റൊരാളെ പഠിപ്പിക്കാനാവില്ലെന്നും മറിച്ച് പഠനത്തെ സുഗമമാക്കാനേ സാധിക്കൂ എന്നും റോജേഴ്സ് ചൂണ്ടിക്കാട്ടി.
ഫലപ്രദമായ പഠനത്തിന് ചില ഉപാധികള്‍ അദ്ദേഹം മുന്നോട്ടുവെക്കുന്നു.
- കുട്ടിക്കു ബന്ധമുള്ള യഥാര്‍ഥ പഠനപ്രശ്നങ്ങളുമായി കുട്ടിയെ ബന്ധപ്പെടുത്തണം
- അധ്യാപകന്‍ പഠിതാവുമായി താദാത്മ്യം പ്രാപിക്കണം
- അധ്യാപകന്‍ ഊഷ്മളതയോടെ പഠിതാവിനെ സ്വീകരിക്കണം
- അധ്യാപകന് പഠിതാവിനോട് ഉപാധികളില്ലാത്ത താത്പര്യം വേണം
- പുതിയ സന്ദര്‍ഭത്തില്‍ കുട്ടിക്കുണ്ടാവുന്ന പ്രശ്നങ്ങള്‍ അനുതാപത്തോടെ ഉള്‍ക്കൊള്ളണം