പ്രയാസകരമായ അനുഭവങ്ങളുടെ ഓർമ്മകൾ എവിടെയാണ് താമസിക്കുന്നത് ?
Aബോധ മനസ്സിൽ
Bഉപബോധ മനസ്സിൽ
Cസൂപ്പർ ഈഗോയിൽ
Dഅബോധ മനസ്സിൽ
Answer:
D. അബോധ മനസ്സിൽ
Read Explanation:
വ്യക്തിത്വത്തിന്റെ ചലനാത്മകത:
മനസിന്റെ മൂന്ന് തലങ്ങളെ സംബന്ധിക്കുന്ന ആശയങ്ങളാണ്, ഫോയിഡ് വ്യക്തമാക്കുന്നത്.
മനസിന്റെ മൂന്ന് തലങ്ങൾ:
- ബോധ മനസ് (Conscious Mind)
- ഉപബോധ മനസ് (Subconscious Mind)
- അബോധ മനസ് (Unconscious Mind)
ബോധ മനസ്:
- സാധാരണ നിലയിലുള്ള മനസ്സാണ്, ബോധ മനസ്സ്.
- പ്രത്യക്ഷത്തിൽ അറിവുള്ളതും, എന്നാൽ ഓർക്കാൻ കഴിയുന്നതുമായ അനുഭവങ്ങൾ ഉൾക്കൊള്ളുന്ന തലമാണ് ബോധ മനസ്.
- ഒരു പ്രത്യേക സന്ദർഭം വരുമ്പോൾ, നമ്മുടെ ബോധത്തിന്റെ ഉപരി തലത്തിൽ നിന്നും ഓർമകൾ, ചിന്തകൾ, ആഗ്രഹങ്ങൾ എന്നിവയെല്ലാം ലഭ്യമാകുന്ന മനസിന്റെ തലം കൂടിയാണ്, ബോധ മനസ്.
ഉപബോധ മനസ്:
- ബോധ മനസ്സിനും അബോധ മനസ്സിനും ഇടയ്ക്കുള്ള തലമാണ് ഉപബോധ മനസ്സ്.
- പൂർണ്ണമായി ഓർമയിൽ ഇല്ലാത്തതും, എന്നാൽ ഒരു പ്രത്യേക അവസരത്തിൽ, വ്യക്തിക്ക് പെട്ടെന്ന് തന്നെ ബോധ മനസിൽ കൊണ്ടു വരാവുന്നതുമായ അനുഭവങ്ങളാണ്, ഉപ ബോധ മനസ്സിൽ ഉൾപ്പെടുന്നത്.
- പലപ്പോഴും സ്വപ്നങ്ങൾ ഉണ്ടാവുന്നത്, അബോധ തലത്തിലെ അന്തർലീനമായ അനുഭവങ്ങൾ പ്രതീകവത്കൃതമായി ഉപബോധ തലത്തിലേക്ക് ഊർന്നു വരുമ്പോഴാണെന്നും, അനുമാനിക്കുന്നു.
അബോധ മനസ്:
- ഫ്രോയിഡ് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയത് അബോധ മനസിനാണ്.
- മനസിന്റെ പൂർണമായതും, ആഴത്തിലുള്ളതുമായ തലമാണ് അബോധ മനസ്.
- ജന്മസിദ്ധമായ വാസനയുടെ സംഭരണിയായി കണക്കാക്കുന്ന തലം കൂടിയാണ്, അബോധ മനസ്.
- മനുഷ്യ വ്യവഹാരത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്നത് അബോധ മനസാണ്.
- വ്യക്തിയുടെ വ്യവഹാര ശൈലിയും, അത് വഴി വ്യക്തിത്വവും നിർണയിക്കുന്നത്, അബോധ മനസിൽ ഒളിച്ചു വെയ്ക്കുന്ന അനുഭവങ്ങളും, ആഗ്രഹങ്ങളുമാണ്.
- വ്യക്തിത്വത്തെ പ്രധാനമായും നിർണയിക്കുന്ന അബോധ മനസിലെ കാര്യങ്ങൾ, പലപ്പോഴും സ്വപ്നങ്ങളിലൂടെ പുറത്തു വരുമെന്ന് ഫ്രോയിഡ് അനുമാനിക്കുന്നു.
- അതുകൊണ്ടു തന്നെ മാനസിക പ്രശ്നങ്ങളുള്ളവരെ ചികിത്സിക്കുന്നതിന് ഫ്രോയിഡ്, സ്വപ്നാപഗ്രഥനം (Dream analysis) എന്ന രീതി പ്രയോജനപ്പെടുത്തിയിരുന്നു.