App Logo

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തിയിൽ ചലനമുണ്ടാക്കുന്ന പ്രക്രിയ അറിയപ്പെടുന്നത് ?

Aവ്യക്തിത്വം

Bപഠനം

Cഅഭിരുചി

Dഅഭിപ്രേരണ

Answer:

D. അഭിപ്രേരണ

Read Explanation:

  • മോട്ടിവേഷൻ എന്ന പദം Motum എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് രൂപം കൊണ്ടത്.
  • ജീവിയിൽ ചലനമുണ്ടാക്കുന്ന പ്രക്രിയയാണിത്.
  • ഗിൽഫോർഡിന്റെ അഭിപ്രായത്തിൽ 'പ്രേരണ എന്നത് പ്രവർത്തനം തുടങ്ങാനും നിലനിർത്താനുമുള്ള പ്രവണത വളർത്തുന്ന പ്രത്യേക ആന്തരിക ഘടകമോ അവസ്ഥയോ ആണ്'.
  • അഭിപ്രേരണ ഒരു പ്രവർത്തനം തുടങ്ങാനും അത് തുടർന്ന് ഊർജ്ജിതമായി കൊണ്ടുപോകാനും സഹായിക്കുന്ന എല്ലാ ആന്തരിക സാഹചര്യങ്ങളെയും ഉൾകൊള്ളുന്നു.
  • ഏത് വ്യത്യസ്ത സാഹചര്യത്തിലും നമുക്ക് ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാനുള്ള ഊർജ്ജം അഭിപ്രേരണ ഒരു മനുഷ്യന് നൽകുന്നു.
  • അഭിപ്രേരണയെ 2 ആയി തരം തിരിച്ചിരിക്കുന്നു.
  • ആന്തരിക അഭിപ്രേരണ എന്നും ബാഹ്യ അഭിപ്രേരണ എന്നും.
  • ആന്തരിക അഭിപ്രേരണ :- ഒരു ജീവിയുടെ ഉള്ളിൽ നിന്നും പുറപ്പെടുന്ന അഭിപ്രേരണയാണ് ആന്തരിക അഭിപ്രേരണ. 
  • ആന്തരിക അഭിപ്രേരണയെ നൈസർഗ്ഗിക അഭിപ്രേരണ എന്നും പറയുന്നു. 
  • ജീവിയുടെ നൈസർഗികമായ വാസനകൾ, ത്വരകൾ, പ്രേരണകൾ എന്നിവയോട് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
  • ബാഹ്യ അഭിപ്രേരണ :- പുറമേ നിന്നും ലഭിക്കുന്ന അഭിപ്രേരണയാണ് ബാഹ്യ അഭിപ്രേരണ
  • ബാഹ്യ അഭിപ്രേരണയെ കൃതൃമ അഭിപ്രേരണ എന്നും പറയുന്നു.

Related Questions:

സാധാരണ വ്യക്തികളില്‍ നിന്നും വ്യത്യസ്തമായി വായിക്കുന്നതിനുളള കഴിവില്‍ കാണപ്പെടുന്ന ചിരസ്ഥായിയായ പ്രയാസമാണ് ?
'ഡിസ്ഗ്രാഫിയ' എന്തിനെ സൂചിപ്പിക്കുന്നു ?
രാജു സമർഥനായ ഒരു കുട്ടിയാണ്. കൂടുതൽ നന്നായി പഠിക്കാൻ അവൻ എപ്പോഴും താൽപര്യം കാട്ടുന്നു. ഒരു നല്ല ആർക്കിടെക്ട് ആകാൻ അവൻ ലക്ഷ്യബോധത്തോടെ പരിശ്രമിക്കുന്നു.ഈ ആന്തരിക അഭിപ്രേരണയെ എന്ത് വിളിക്കാം?
കുട്ടികളുടെ ജിജ്ഞാസ പ്രകൃതിദത്തം ആണെന്നും അത് അധ്യാപകൻ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അഭിപ്രായപ്പെട്ടത് ?
Titchner was associated with