Challenger App

No.1 PSC Learning App

1M+ Downloads
ഒലിയത്തിൻ്റെ പ്രധാന സവിശേഷത ?

Aനിറമില്ല

Bവിസ്കോസിറ്റി താരതമ്യേന കൂടുതൽ

Cതീവ്രനാശക സ്വഭാവം

Dഇതെല്ലാം

Answer:

D. ഇതെല്ലാം

Read Explanation:

  • സൾഫ്യൂരിക് ആസിഡ് നിർമ്മിക്കുന്ന പ്രക്രിയ - സമ്പർക്ക പ്രക്രിയ ( കോൺടാക്ട് പ്രോസസ് )
  •  സമ്പർക്ക പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം - വനേഡിയം പെന്റോക്സൈഡ് (V₂O₅ )

 സമ്പർക്ക പ്രക്രിയയുടെ ഘട്ടങ്ങൾ 

  • സൾഫറിനെയോ സൾഫൈഡ് അയിരുകളെയോ വായുവിൽ കത്തിച്ച് സൾഫർ ഡയോക്സൈഡ് ഉണ്ടാക്കുന്നു (SO₂ )

  • സൾഫർ ഡയോക്സൈഡിനെ വനേഡിയം പെന്റോക്സൈഡിന്റെ സാന്നിദ്ധ്യത്തിൽ സംയോജിപ്പിച്ച് സൾഫർ ട്രൈഓക്സൈഡ് നിർമ്മിക്കുന്നു (SO₃ )

  • സൾഫർ ട്രൈഓക്സൈഡിനെ ഗാഢ സൾഫ്യൂരിക് ആസിഡിൽ ലയിപ്പിച്ച് ഒലിയം(H₂S₂O₇ ) ഉണ്ടാക്കുന്നു 

  • ഒലിയം ജലത്തിൽ ലയിപ്പിച്ച് സൾഫ്യൂരിക് ആസിഡ് നിർമ്മിക്കുന്നു 

ഒലിയത്തിന്റെ സവിശേഷതകൾ 

  • തീവ്രനാശക സ്വഭാവം 
  • നിറമില്ലാത്ത പദാർതഥം 
  • വിസ്കോസിറ്റി കൂടുതൽ 

Related Questions:

ഒരു ഉഭയ ദിശാ പ്രവർത്തനങ്ങളിൽ പുരോ പ്രവർത്തനത്തിൻ്റെയും പാശ്ചാത് പ്രവർത്തനത്തിൻ്റെയും നിരക്ക് തുല്യമായി വരുന്ന ഘട്ടം അറിയപ്പെടുന്നത് ?
അമോണിയയുടെ ജലത്തിലെ ലേയത്വവും, സാന്ദ്രതയും എപ്രകാരമാണ് ?
സൾഫ്യൂരിക് ആസിഡ് നിർമാണ പ്രക്രിയ ?
ഒരു രാസപ്രവർത്തനത്തിൽ ഏർപ്പെടാൻ ആഭികാരക തന്മാത്രകൾക്ക് ഉണ്ടായിരിക്കേണ്ട കുറഞ്ഞ ഗതികോർജം ?
ഉഭയദിശാ പ്രവർത്തനത്തിൽ അഭികാരങ്ങൾ ഉൽപ്പന്നങ്ങളായി മാറുന്ന പ്രവർത്തനത്തെ എന്തു വിളിക്കുന്നു?