App Logo

No.1 PSC Learning App

1M+ Downloads
കപട യുദ്ധ(Phoney War)ത്തിന്റെ കാലഘട്ടം?

A1936-1937

B1939-1940

C1941-1942

D1944-1945

Answer:

B. 1939-1940

Read Explanation:

കപട യുദ്ധം

  • രണ്ടാം ലോകമഹായുദ്ധം ഒന്നാം ഘട്ടത്തിൽ തികച്ചും ഒരു യൂറോപ്പ്യൻ യുദ്ധം ആയിരുന്നു.
  • ജർമ്മനിയുടെ പോളണ്ട് ആക്രമണമായിരുന്നു  രണ്ടാം ലോക മഹായുദ്ധത്തിന്റെ ആസന്ന കാരണം
  • പോളണ്ടിന് സഹായം വാഗ്ദാനം ചെയ്തിരുന്ന ഇംഗ്ലണ്ടും ഫ്രാൻസും സെപ്റ്റംബർ 3ന്  ജർമ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
  • യുദ്ധ പ്രഖ്യാപിച്ചുവെങ്കിലും ഏഴു മാസത്തോളം സഖ്യ ശക്തികളും,അച്ചുതണ്ട് ശക്തികളും തമ്മിൽ ഗൗരവമായ പോരാട്ടങ്ങൾ ഒന്നും ഉണ്ടായില്ല.
  • 1939 സെപ്റ്റംബർ മുതൽ 1940 ഏപ്രിൽ വരെയുള്ള ഈ  കാലഘട്ടത്തെ കപട യുദ്ധം (PHONEY WAR ) എന്ന് വിളിക്കുന്നു.
  • 1940 ഏപ്രിലിൽ  ഡെന്മാർക്കും നോർവേയും ആക്രമിച്ചു കൊണ്ട് ഹിറ്റ്ലർ കപട യുദ്ധത്തിന് തിരശ്ശീലയിട്ടു.
  • ഈ ആക്രമണങ്ങൾ രാജ്യങ്ങൾ തമ്മിലുള്ള ശത്രുത വർദ്ധിപ്പിക്കുകയും യൂറോപ്പിൽ കൂടുതൽ പ്രാധാന്യമുള്ള സൈനിക മുന്നേറ്റങ്ങൾക്ക്  തുടക്കം കുറിക്കുകയും ചെയ്തു.

Related Questions:

നാസിസത്തിനെയും വെയ്‌മർ റിപ്പബ്ലിക്കിനെയും സംബന്ധിച്ച കൃത്യമായ പ്രസ്താവനകൾ ഇവയിൽ ഏതെല്ലാമാണ്?

  1. ഇറ്റലിയിലെ ഫാസിസത്തിന്റെ ജർമ്മൻ പതിപ്പായിരുന്നു നാസിസം
  2. അഡോൾഫ് ഹിറ്റ്ലറുടെ നേതൃത്വത്തിൽ നാസിസം, ആര്യൻ വംശീയ മേധാവിത്വത്തിൻ്റെ പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിച്ചു.
  3. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം വിൽഹെം രണ്ടാമൻ ചക്രവർത്തിയുടെ സ്ഥാനത്യാഗത്തെത്തുടർന്ന് ജർമ്മനിയിൽ വെയ്മർ റിപ്പബ്ലിക് സ്ഥാപിതമായി
    ഗസ്റ്റപ്പോ ആരുടെ രഹസ്യപോലീസായിരുന്നു ?
    ജർമ്മൻ ഏകാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്ലറുടെ രഹസ്യപോലീസ് അറിയപ്പെട്ടിരുന്നത് ?

    ഫാസിസവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    1. 'ഫാസസ്' എന്ന റഷ്യൻ വാക്കിൽ നിന്നാണ് 'ഫാസിസം' എന്ന പദം ഉണ്ടായത്
    2. 'ഒരു കെട്ട് ദണ്ഡും മഴുവും' എന്ന് ഈ വാക്കിന് അർത്ഥമുണ്ട്
    3. ഇതിൽ മഴു രാഷ്ട്രത്തെയും,ദണ്ഡുകൾ നിയമത്തെയും സൂചിപ്പിക്കുന്നു
      ഹിരോഷിമയിൽ അണുബോംബ് വർഷിച്ച വിമാനം നിയന്ത്രിച്ചിരുന്ന വൈമാനികൻ ആരാണ്?