App Logo

No.1 PSC Learning App

1M+ Downloads
കേരളം സമ്പൂർണ്ണ സാക്ഷരത നേടിയ വർഷം ?

A1989

B1991

C1990

D1992

Answer:

B. 1991

Read Explanation:

ഇന്ത്യയിൽ സമ്പൂർണ്ണസാക്ഷരത നേടിയ ആദ്യസംസ്ഥാനമാണ് കേരളം. 1991 ഏപ്രിൽ 18 ന് കേരളം സമ്പൂർണ്ണ സാക്ഷരത കൈവരിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനം നടക്കുമ്പോൾ 90.86% ആണ് കേരളത്തിലെ സാക്ഷരത. പ്രഖ്യാപനം നടത്തിയത് ചേലക്കോടൻ ആയിഷയാണ്. 2011 ലെ സെൻസസ് അനുസരിച്ച് കേരളത്തിന്റെ സാക്ഷരതാ ശതമാനം 93.91 ആണ്. കേരളത്തിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല പത്തനംതിട്ട (96.33%). ഏറ്റവും കുറഞ്ഞ സാക്ഷരതയുള്ള ജില്ല പാലക്കാടും (88.49%) ആണ്. കോട്ടയവും ആലപ്പുഴയുമാണ് ഉയർന്ന സാക്ഷരതാ നിരക്കിൽ പത്തനംതിട്ടയ്ക്ക് തൊട്ടുപിന്നിലുള്ളത്.


Related Questions:

ദക്ഷിണേഷ്യയിലെ മികച്ച ഐടി സംരംഭങ്ങൾക്ക് ലഭിക്കുന്ന എംബില്യൻത്ത് പുരസ്കാരം ലഭിച്ച കേരള സർക്കാർ സ്ഥാപനം ?
കണ്ണൂർ സെൻട്രൽ ജയിലിലെ അന്തേവാസികൾക്ക് തുടർപഠനത്തിന്‌ സൗകര്യം ഒരുക്കുന്നതിന് വേണ്ടി "സമന്വയ പദ്ധതി" ആരംഭിച്ച സർവ്വകലാശാല ഏത് ?
ആധുനിക വിദ്യാഭ്യാസ രീതി പ്രചാരത്തിൽ വരുന്നതിനു മുമ്പ് കേരളത്തിൽ പഠനത്തിനായി ഉണ്ടായിരുന്ന സ്ഥാപനങ്ങൾ അറിയപ്പെട്ടിരുന്നത് ?
' ഒരു സർവ്വകലാശാല ഒരു ഗ്രന്ഥശാല ' പദ്ധതി ആരംഭിച്ച സർവ്വകലാശാല ഏതാണ് ?
കേരളത്തിലെ 12-ാം ക്ലാസ് വരെയുള്ള സ്‌കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിറ്റി ഏത് ?