App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിൻ്റെ ഭാഗമായി ഏറ്റവും കുറവ് വാർഡുകൾ പുതിയതായി നിലവിൽ വന്ന ജില്ല ?

Aആലപ്പുഴ

Bവയനാട്

Cഇടുക്കി

Dകാസർഗോഡ്

Answer:

B. വയനാട്

Read Explanation:

• വാർഡ് പുനർവിഭജനത്തിലൂടെ ഏറ്റവും കൂടുതൽ വാർഡുകൾ നിലവിൽ വന്ന ജില്ല - മലപ്പുറം (പുതിയതായി 223 വാർഡുകൾ നിലവിൽ വന്നു)

• മലപ്പുറം ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകളിലായി 1778 വാർഡുകൾ എന്നത് 2001 എണ്ണമായി ഉയർന്നു

• ഏറ്റവും കുറവ് വാർഡുകൾ നിലവിൽ വന്ന ജില്ല - വയനാട് (പുതിയതായി 37 വാർഡുകൾ നിലവിൽ വന്നു)

• വയനാട് ജില്ലയിൽ 23 ഗ്രാമപഞ്ചായത്തുകളിലായി 413 വാർഡുകൾ എന്നത് 450 എണ്ണമായി ഉയർന്നു

• കേരളത്തിൽ 152 ബ്ലോക്ക് പഞ്ചായത്തുകളിലായി 2080 ബ്ലോക്ക് പഞ്ചായത്ത് വാർഡ് ഉണ്ടായിരുന്നത് 2267 ആയി ഉയർന്നു (187 വാർഡുകൾ പുതിയതായി നിലവിൽ വന്നു)

• 14 ജില്ലാ പഞ്ചായത്തുകളിലായി 331 ഡിവിഷനുകൾ ഉണ്ടായിരുന്നത് 346 ആയി ഉയർന്നു (പുതിയതായി 15 ഡിവിഷനുകൾ നിലവിൽ വന്നു)


Related Questions:

കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം പ്രകാരം രൂപം കൊടുക്കുന്ന ജില്ലാതല ഓതറൈസ്ഡ് കമ്മിറ്റിയുടെ കൺവീനർ?
2024 ജനുവരിയിൽ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അംഗമായി നിയമിതയായ മുൻ ഡി ജി പി ആര് ?

ഗ്രാമസഭകളുടെ അധികാരം അല്ലാത്തത് ഏത് ? 

i) ഗുണഭോക്തൃ പട്ടിക അംഗീകരിക്കുക

ii) വോട്ടർ പട്ടിക പുതുക്കുക

iii) വികസന ആസൂത്രണത്തിനുള്ള നിർദ്ദേശങ്ങൾ നൽകുക

iv) വാർഡിലെ വോട്ടർ പട്ടികയിൽ തിരുത്തലുകൾ വരുത്തുക

ജില്ലാ ദുരന്ത നിവാരണ കമ്മിറ്റിയിൽ ചെയർപേഴ്സൺ ഉൾപ്പടെ എത്ര അംഗങ്ങൾ ഉണ്ടായിരിക്കും ?
ലോകബാങ്കിന്റെ സഹായത്തോടുകൂടി കേന്ദ്രസർക്കാർ ആവിഷ്കരിച്ച നീർത്തട സംരക്ഷണ പദ്ധതി?