App Logo

No.1 PSC Learning App

1M+ Downloads
കേരള സിവിൽ സർവീസസ് (തരം തിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങൾ 1960ലെ ഏത് റൂൾ പ്രകാരമാണ് ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥൻ 48 മണിക്കുറിൽ കൂടുതൽ ക്രിമിനൽ കുറ്റത്തിനോ മറ്റേതെങ്കിലും കുറ്റത്തിനോ തടവിലാക്കപ്പെട്ടാൽ തടവിലാക്കപ്പെട്ട ദിവസം മുതൽ ആ ഉദ്യോഗസ്ഥൻ നിയമനാധികാരിയുടെ ഉത്തരവിൻമേൽ സസ്പെൻഡ് ചെയ്തതായി കണക്കാക്കപ്പെടുന്നത് ?

Aറൂൾ 10 (3)

Bറൂൾ 10 (2)

Cറൂൾ 10 (1)

Dഇവയൊന്നുമല്ല

Answer:

A. റൂൾ 10 (3)

Read Explanation:

കേരള സിവിൽ സർവീസസ് (തരം തിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങൾ 1960

  • റൂൾ 10 (1) -  നിയമന അധികാരിക്കോ അതിനു കീഴിലുളള അതോറിറ്റിക്കോ അല്ലെങ്കിൽ ഗവൺമെന്റ് അധികാരപ്പെടുത്തിയിരിക്കുന്ന അതോറിറ്റിക്കോ ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥനെ എതു സമയത്തു വേണമെങ്കിലും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യാൻ സാധിക്കും. 
  • റൂൾ 10 (2) -  നിയമനാധികാരിക്ക് താഴെയുളള അതോറിറ്റിയാണ് സസ്പെൻഷൻ പുറപ്പെടുവിച്ചതെങ്കിൽ ആ അതോറിറ്റി ഇങ്ങനെ ഒരു ഉത്തരവ് പുറപ്പെടുവിച്ചതിന്റെ സാഹചര്യം ബോധ്യപ്പെടുത്തി ഉടൻ തന്നെ നിയമനാധികാരിക്ക് റിപ്പോർട്ട് നൽകേണ്ടതാണ്.

     

  • റൂൾ 10 (3 )  - ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥൻ 48 മണിക്കുറിൽ കൂടുതൽ ക്രിമിനൽ കുറ്റത്തിനോ മറ്റേതെങ്കിലും കുറ്റത്തിനോ തടവിലാക്കപ്പെട്ടാൽ തടവിലാക്കപ്പെട്ട ദിവസം മുതൽ ആ ഉദ്യോഗസ്ഥൻ നിയമനാധികാരിയുടെ ഉത്തരവിൻമേൽ സസ്പെൻഡ് ചെയ്തതായി കണക്കാക്കപ്പെടും.


Related Questions:

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളുടെ വരവ് രേഖപ്പെടുത്തിയ ജില്ല.?
കേരള സംസ്ഥാന കായിക വകുപ്പ് മന്ത്രി ആര്?
കേരള സംസ്ഥാനത്തിലെ തൊഴിൽ വകുപ്പ് മന്ത്രി ആര് ?
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ആരംഭിച്ച സംവിധാനം ?

ചുവടെ പറയുന്നവയിൽ കുടുംബശ്രീ സംരംഭങ്ങൾ ഏതെല്ലാം? 

1.  അമൃതം ഫുഡ് സപ്ലിമെന്റ് 

2.  പകൽവീട് 

3.  സാന്ത്വനം 

4.  ഹരിത കർമ്മ സേന