Challenger App

No.1 PSC Learning App

1M+ Downloads
കോഗ്നൈസബിൾ കേസുകൾ അന്വേഷണം നടത്താൻ പോലീസ് ഉദ്യോഗസ്ഥനുള്ള അധികാരത്തെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?

Aസെക്ഷൻ 177

Bസെക്ഷൻ 175

Cസെക്ഷൻ 176

Dസെക്ഷൻ 178

Answer:

B. സെക്ഷൻ 175

Read Explanation:

BNSS Section 175 - Police officer's Power to investigate cognizable case [കോഗ്നൈസബിൾ കേസുകൾ അന്വേഷണം നടത്താൻ പോലീസ് ഉദ്യോഗസ്ഥനുള്ള അധികാരം]

  • 175 (1)- ഒരു പോലീസ് സ്റ്റേഷന്റെ ചാർജുള്ള ഏതെങ്കിലും ഉദ്യോഗസ്ഥന്, ആ സ്റ്റേഷൻ്റെ അതിർത്തിക്കുള്ളിലുള്ള തദ്ദേശപ്രദേശത്ത് അധികാരമുള്ള കോടതിക്ക് XIV-ാം അധ്യായത്തിലെ വ്യവസ്ഥകൾക്ക് കീഴിൽ അന്വേഷണ വിചാരണ നടത്തുന്നതിനോ, വിചാരണ ചെയ്യുന്നതിനോ, ഒരു മജിസ്ട്രേറ്റിന്റെ ഉത്തരവില്ലാതെ ഏതെങ്കിലും കോഗ്നൈസബിൾ കേസിൽ അന്വേഷണം നടത്താവുന്നതാണ്

  • എന്നാൽ കുറ്റകൃത്യത്തിന് സ്വഭാവവും ഗൗരവവും കണക്കിലെടുത്ത്, പോലീസ് സൂപ്രണ്ടിന്, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനോട് കേസ് അന്വേഷിക്കാൻ ആവശ്യപ്പെടാവുന്നതാണ്

  • 175 (2) – ഒരു പോലീസ് ഉദ്യോഗസ്ഥന്റെ അങ്ങനെയുള്ള ഏതെങ്കിലും കേസിലെ യാതൊരു നടപടിയും ആ കേസ് അന്വേഷണം നടത്താൻ അങ്ങനെയുള്ള ഉദ്യോഗസ്ഥനെ ഈ വകുപ്പിന് കീഴിൽ അധികാരം നൽകപ്പെടാത്ത ഒന്നാണെന്ന കാരണത്തിന്മേൽ ഒരു ഘട്ടത്തിലും ചോദ്യം ചെയ്യപ്പെടാൻ പാടുള്ളതല്ല

  • 175 (3)- 210-ാം വകുപ്പിന് കീഴിൽ അധികാരം നൽകപ്പെട്ട ഏതെങ്കിലും മജിസ്ട്രേറ്റിന് , 173(4)വകുപ്പ് പ്രകാരം നൽകിയ അപേക്ഷയും പിന്തുണയ്ക്കുന്ന സത്യവാങ്മൂലവും ഇത് സംബന്ധിച്ച പോലീസ് ഓഫീസർ സമർപ്പിച്ച നിർദ്ദേശം പരിഗണിച്ച ശേഷം, ആവശ്യമെന്ന് തോന്നുന്ന തരത്തിലുള്ള അന്വേഷണ വിചാരണ നടത്തുകയും മുകളിൽ പറഞ്ഞ ഒരു അന്വേഷണം നടത്താൻ ഉത്തരവ് ചെയ്യാവുന്നതാണ്

  • 175 (4) - 210-ാം വകുപ്പ് പ്രകാരം അധികാരമുള്ള മജിസ്ട്രേറ്റിന് ഒരു പബ്ലിക് സർവന്റിനെതിരായി ലഭിക്കുന്ന പരാതിയിന് മേൽ അന്വേഷണത്തിന് ഉത്തരം ഇടാവുന്നതാണ്

  • (a ) സംഭവത്തിന്റെ വസ്തുതകളും സാഹചര്യങ്ങളും അടങ്ങുന്ന റിപ്പോർട്ട് അദ്ദേഹത്തിന്റെ മേൽ ഉദ്യോഗസ്ഥനിൽ നിന്ന് സ്വീകരിക്കുന്നു

  • (b) സംഭവത്തിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ച് പൊതുപ്രവർത്തകൻ വാദങ്ങൾ പരിഗണിച്ച ശേഷം


Related Questions:

പോലീസ് മേലുദ്യോഗസ്ഥന്മാരുടെ അധികാരങ്ങൾ വിവരിക്കുന്ന BNSS 2023ലെ വകുപ്പ്.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ ഭേദഗതി ചെയ്ത വകുപ്പുകളുടെ എണ്ണം എത്ര ?
BNSS സെക്ഷൻ 37 പ്രകാരം സ്റ്റേറ്റ് ഗവൺമെന്റിന് എവിടെയാണ് പോലീസ് കൺട്രോൾ റൂം സ്ഥാപിക്കേണ്ടത്?

BNSS ലെ സെക്ഷൻ 61 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. നിയമാനുസൃതമായ കസ്‌റ്റഡിയിൽ നിന്ന് ഒരാൾ രക്ഷപ്പെടുകയോ, രക്ഷപ്പെടുത്തുകയോ ചെയ്‌താൽ, ആരുടെ കസ്‌റ്റഡിയിൽ നിന്നാണോ അയാൾ രക്ഷപ്പെട്ടത് ,അയാൾക്ക് ഇന്ത്യയിലെ ഏതു സ്ഥലത്തും അയാളെ ഉടൻ പിന്തുടർന്ന് അറസ്റ്റ് ചെയ്യാവുന്നതാണ്.
  2. 44 -ാം വകുപ്പിലെ വ്യവസ്ഥകൾക്ക് 1 -ാം ഉപവകുപ്പിന് കീഴിലുള്ള അറസ്റ്റുകൾക്ക് അങ്ങനെയുള്ള ഏതെങ്കിലും അറസ്റ്റ് നടത്തുന്നയാൾ , വാറന്റിൻ കീഴിൽ പ്രവർത്തിക്കുകയും ,അറസ്റ്റ് ചെയ്യുവാൻ അധികാരമുള്ള പോലീസ് ഉദ്യോഗസ്ഥനായിരിക്കുകയും ചെയ്യുന്നില്ലെങ്കിലും , ബാധകമാകുന്നതാണ്
    അറസ്റ്റ് ചെയ്യാൻ ശ്രമിച്ച വ്യക്തി പ്രവേശിച്ച സ്ഥലത്തിന്റെ പരിശോധനയെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?