App Logo

No.1 PSC Learning App

1M+ Downloads
അറസ്റ്റ് ചെയ്യാൻ ശ്രമിച്ച വ്യക്തി പ്രവേശിച്ച സ്ഥലത്തിന്റെ പരിശോധനയെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 44

Bസെക്ഷൻ 45

Cസെക്ഷൻ 46

Dസെക്ഷൻ 47

Answer:

A. സെക്ഷൻ 44

Read Explanation:

BNSS Section-44 - Search of place entered by person Sought to be arrested [അറസ്റ്റ് ചെയ്യാൻ ശ്രമിച്ച വ്യക്തി പ്രവേശിച്ച സ്ഥലത്തിന്റെ പരിശോധന ]

  • 44 (1)  - അറസ്റ്റിൽ വാറന്റിന് കീഴിൽ പ്രവർത്തിക്കുന്ന എന്തെങ്കിലും വ്യക്തി അല്ലെങ്കിൽ അറസ്റ്റ് ചെയ്യാൻ അധികാരമുള്ള പോലീസ് ഉദ്യോഗസ്ഥനോ ,അറസ്റ്റ് ചെയ്യപ്പെടേണ്ട വ്യക്തി ഏതങ്കിലും സ്ഥലത്തിൽ പ്രവേശിച്ചുവെന്നോ.

  • അല്ലെങ്കിൽ അതിനുള്ളിലാണെന്ന് വിശ്വസിക്കാൻ കാരണമുണ്ടെങ്കിൽ , അത്തരം സ്ഥലത്തിന്റെ ചാർജ് ഉള്ളതോ, താമസ ഉള്ളതോ ആയ ആൾ മേൽപ്പറഞ്ഞ വ്യക്തിയുടെയോ, പോലീസ് ഉദ്യോഗസ്ഥന്റെയോ ആവശ്യപ്രകാരം ആ സ്ഥലത്തിനുള്ളിലേക്ക് സ്വതന്ത്രമായി പ്രവേശിക്കാൻ അനുവദിക്കുകയും അവിടെ തിരയുന്നതിനാവശ്യമായ ന്യായമായ എല്ലാ സൗകര്യങ്ങളും ചെയ്യേണ്ടതാകുന്നു.

  • 44(2):-  (1)-ാം ഉപവകുപ്പ് പ്രകാരം അത്തരം സ്ഥലത്തേക്കുള്ള പ്രവേശനം സാധ്യമല്ലെങ്കിൽ, ഒരു വാറന്റിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തിക്ക് സാഹചര്യത്തിലും വാറന്റ് പുറപ്പെടുവിക്കാവുന്നതും, എന്നാൽ അറസ്റ്റ് ചെയ്യുന്ന വ്യക്തിക്ക് രക്ഷപ്പെടാൻ അവസരം കൊടുക്കാതെ പ്രവേശനം ലഭിക്കാൻ കഴിയാതിരിക്കുന്നതുമായ ഏത് സാഹചര്യത്തിലും പോലീസ് ഉദ്യോഗസ്ഥന് അത്തരം സ്ഥലത്ത് പ്രവേശിച്ച അവിടെ തിരച്ചിൽ നടത്താനും, അത്തരം സ്ഥലത്തേക്ക് പ്രവേശനം നൽകാനും , പുറമേയുള്ളതോ അകത്തുള്ളതോ ആയ വാതിലോ ജനലോ തകർത്ത്, അയാളുടെ അധികാരത്തെയും ഉദ്ദേശത്തെയും പറ്റി അറിയുകയും, അതിനുശേഷം അയാൾക്ക് മറ്റു വിധത്തിൽ പ്രവേശനം ലഭിക്കാൻ കഴിയുന്നില്ലെങ്കിൽ, നിയമാനുസൃതമായിരിക്കുന്നതാണ്.

  • എന്നാൽ,ആചാരപ്രകാരം പൊതുസ്ഥലത്ത് ഹാജരാക്കാത്ത ഒരു സ്ത്രീയുടെ [അറസ്റ്റ് ചെയ്യപ്പെടാനുള്ള ആളല്ലാതെ ] ഏതെങ്കിലുമോരു വാസസ്ഥലത്തിൽ പ്രവേശിക്കുന്നതിനു മുൻപായി, അവിടെയുള്ള സ്ത്രീയ്ക്ക് അവിടെ നിന്ന് പിന്മാറാൻ സ്വാതന്ത്ര്യം ഉണ്ടെന്ന് അവൾക്ക് നോട്ടീസ് നൽകേണ്ടതും ,അതിനുശേഷം ആ സ്ഥലത്ത് തുറന്നു പ്രവേശിക്കാവുന്നതുമാണ്.

  • 44(3) :- ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥനോ, അറസ്‌റ്റ് ചെയ്യാൻ അധികാരമുള്ള മറ്റേതെങ്കിലും വ്യക്തിയോ, അറസ്റ്റ് അറസ്റ്റ് ചെയ്യുന്നതിനു വേണ്ടി വീടിൻ്റെയോ സ്ഥലത്തെയോ ഉള്ളിൽ നിയമാനുസൃതം പ്രവേശിച്ചിരിക്കെ, അതിനുള്ളിൽ തടഞ്ഞുവയിക്കപ്പെട്ട തന്നെയോ, മറ്റേതെങ്കിലും വ്യക്തിയെയോ, മോചിപ്പിക്കുവാനായി അതിൻ്റെ പുറത്തുള്ളതോ അകത്തുള്ളതോ ആയ ഏതെങ്കിലും ജനലോ വാതിലോ കുത്തി തുറക്കാവുന്നതാണ്.


Related Questions:

പോലീസ് മേലുദ്യോഗസ്ഥന്മാരുടെ അധികാരങ്ങൾ വിവരിക്കുന്ന BNSS 2023ലെ വകുപ്പ്.

താഴെപറയുന്നവയിൽ BNSS ലെ സെക്ഷൻ 170 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഏതെങ്കിലും Cognizable കുറ്റം ചെയ്യാനുള്ള പദ്ധതിയെക്കുറിച്ച അറിയുന്ന പോലീസ് ഉദ്യോഗസ്ഥൻ , മറ്റു വിധത്തിൽ ആ കുറ്റം തടയാൻ കഴിയില്ലായെന്ന് തോന്നുകയാണെങ്കിൽ, ഒരു മജിസ്ട്രേറ്റിന്റെ ഉത്തരവു കൂടാതെയും വാറന്റു കൂടാതെയും അത്തരത്തിലുള്ള വ്യക്തിയെ അറസ്റ്റ് ചെയ്യാവുന്നതാണ്
  2. (1)-ാം ഉപവകുപ്പിൻ കീഴിൽ അറസ്റ്റ് ചെയ്യപ്പെടുന്ന ഏതൊരാളെയും തുടർന്ന് തടങ്കലിൽ വയ്ക്കുന്നത് ഈ സൻഹിതയിലെ മറ്റു വ്യവസ്ഥകൾക്കോ തൽസമയം പ്രാബല്യത്തിലിരിക്കുന്നതോ ആയ നിയമത്തിന് കീഴിൽ ആവശ്യമായിരിക്കുകയോ, അധികാരപ്പെടുത്തിയതായിരിക്കുകയോ ചെയ്യാത്ത പക്ഷം , അയാളെ അറസ്റ്റ് ചെയ്ത സമയം മുതൽ 24 മണിക്കൂറിൽ കൂടുതൽ സമയം തടങ്കലിൽ സൂക്ഷിക്കാൻ പാടുള്ളതല്ല
    അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തി രക്ഷപ്പെടുന്നത് തടയാൻ ആവശ്യമായതിലും കൂടുതൽ നിയന്ത്രണത്തിന് വിധേയനാക്കാൻ പാടില്ല എന്ന് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
    അന്വേഷണം പൂർത്തിയാക്കുന്നതിൻമേൽ പോലീസ് ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിനെക്കുറിച്ച് പറയുന്ന BNSS സെക്ഷൻ ഏത് ?
    പൊതു സ്വത്ത് നശിപ്പിക്കുന്നത് തടയുന്നതിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?