App Logo

No.1 PSC Learning App

1M+ Downloads
ക്ലാസ്സിൽ ശാസ്ത്ര പ്രവർത്തനങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ഗീതുവിൻ്റെ പ്രയാസം ബോധ്യപ്പെട്ട ശാരദ ടീച്ചർ വർക് ഷീറ്റുകളും ചില മാതൃകകളും നൽകിയപ്പോൾ അവൾക്ക് എളുപ്പത്തിൽ ഉത്തരം കണ്ടെത്താൻ കഴിഞ്ഞു. ടീച്ചർ നൽകിയ കൈത്താങ്ങ് താഴെ കൊടുത്തതിൽ ഏത് വിലയിരുത്തലുമായി ബന്ധപ്പെടുന്നു.

Aപഠനത്തെ വിലയിരുത്തൽ

Bപഠനം തന്നെ വിലയിരുത്തൽ

Cപഠനത്തിനായുള്ള വിലയിരുത്തൽ

Dപഠനത്തെ ആന്തരികമായി വിലയിരുത്തൽ

Answer:

C. പഠനത്തിനായുള്ള വിലയിരുത്തൽ

Read Explanation:

  • വിലയിരുത്തൽ (Assessment) :- ഒരു വ്യക്തിയുടെ നേട്ടം വിലയിരുത്തുന്നതിനും അളക്കുന്നതിനുമുള്ള പ്രക്രിയ.

മൂന്നു തരം വിലയിരുത്തല്‍:-

1. പഠനത്തിനായുള്ള വിലയിരുത്തല്‍  (Assessment for learning )

  • പഠനം നടക്കുമ്പോള്‍ അതിൻ്റെ  ഫലപ്രാപ്തിക്കായി നടത്തുന്ന വിവിധ ഇടപെടലുകളും വിലയിരുത്തലും ഫീഡ്ബാക്ക് നല്‍കലുമാണ് പഠനത്തിനായുള്ള വിലയിരുത്തല്‍
  • ഗ്രേഡോ സ്കോറോ പഠനത്തിനായുളള വിലയിരുത്തലില്‍ ഇല്ല. 
  • അധ്യാപികയുടെ വിലയിരുത്തലും കുട്ടികളുടെ പരസ്പര വിലയിരുത്തലും പഠനത്തിനായുളള വിലയിരുത്തലില്‍ വരും.

2. വിലയിരുത്തല്‍ തന്നെ പഠനം  (Assessment as learning )

  • ഇത് പ്രധാനമായും സ്വയം വിലയിരുത്തലാണ്. താന്‍ ചെയ്ത പ്രവര്‍ത്തനത്തിലൂടെ സ്വയം വിമര്‍ശനപരമായി കടന്നുപോകുന്ന ഒരു പഠിതാവ് തൻ്റെ മികവുകളും പരിമിതികളും തിരിച്ചറിയുന്ന ഒരുപ്രക്രിയയാണിത്.
  • പഠനപ്രക്രിയയിലുടനീളം സംഭവിക്കണം.
  • എത്തേണ്ട ലക്ഷ്യത്തെക്കുറിച്ചും നേടേണ്ട നിലവാരത്തെക്കുറിച്ചും ധാരണയുളള കുട്ടിയ്കാണ് സ്വയം വിലയിരുത്തല്‍ നന്നായി നടത്താനാവുക.

3. പഠനത്തെ വിലയിരുത്തല്‍  (Assessment of learning)

  • ഒരു നിശ്ചിത കാലയളവിനുശേഷം എന്തൊക്കെ എത്രത്തോളം പഠിച്ചു എന്നു വിലയിരുത്തല്‍.  നിശ്ചിത കാലയളവില്‍‍ ഒരു പഠിതാവിലുണ്ടായ മാറ്റം, പഠന നിലവാരം എന്നിവ വിലയിരുത്തുന്നതിനെ പഠനത്തെ വിലയിരുത്തല്‍ എന്നു പറയാം.
  • ടേം വിലയിരുത്തലുകള്‍ ഈ ദൗത്യമാണ് നിര്‍വ്വഹിക്കുന്നത്.
  • അധ്യാപകരാണ് നടത്തുക
  • ഗ്രേഡിംഗ് നടത്തും
  • കുട്ടികളുടെ നേട്ടത്തെ നിലവാരവുമായി താരതമ്യം ചെയ്യും
  • ഒരു യൂണിറ്റിൻ്റെയോ  ടേമിൻ്റെയോ നിശ്ചിത കാലയളവിൻ്റെയോ  അവസാനം നടത്തുന്നു.

Related Questions:

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന രമേഷ് മറ്റുള്ളവരുടെ അംഗീകാരത്തിനുവേണ്ടി സംഗീത മത്സരത്തിൽ പങ്കെടുക്കുകയും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്‌തു. രമേഷിൻ്റെ ഈ പ്രവൃത്തി ഏത് പ്രതിരോധ തന്ത്രമാണ് ?
ഏറ്റവും പഴക്കം ചെന്ന മനശാസ്ത്ര പഠന രീതി ഏത് ?

നിരീക്ഷണ രീതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. ഒരു വ്യക്തിയുടെ വ്യവഹാരത്തെ തത്സമയം തന്നെ നേരിട്ട് നിരീക്ഷിക്കുന്ന രീതിയാണിത്. 
  2. നിരീക്ഷണം ഫലപ്രദമാകണമെങ്കിൽ കൃത്യമായ പ്ലാനിങ്, ഉപകരണങ്ങളുടെ (കാമറ, ടേപ്പ്, വീഡിയോ, പട്ടികകൾ, സ്ക്രീനുകൾ) യുക്തിപരമായ ഉപയോഗം, നിരീക്ഷകന്റെ മികച്ച വൈദഗ്ധ്യം, നിരീക്ഷകന്റെ സ്വാധീനരഹിതവും വസ്തുനിഷ്ഠവുമായ സമീപനം, വേഗത്തിലും കൃത്യവുമായ റിക്കാർഡിങ് എന്നിവ അനിവാര്യമാണ്.
  3. ക്ലാസുമുറിയിൽ പല സന്ദർഭങ്ങളിലും ഈ രീതി സഹായകരമാണ്
  4. ശേഖരിക്കപ്പെടുന്ന വിവരങ്ങളുടെ ഉയർന്ന വിശ്വാസ്യത നിരീക്ഷണരീതിയുടെ മേന്മയാണെങ്കിലും യോഗ്യതയുള്ള നിരീക്ഷകരുടെ കുറവും നിരീക്ഷക പക്ഷപാതവും വിവരങ്ങളുടെ രേഖീകരണ വൈഷമ്യവും പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
    ഒരു സമൂഹ ലേഖനത്തിൽ ക്ലിക്ക് എന്നാൽ :
    പത്തുവയസുകാരനായ സൻജുവിന് ക്രിക്കറ്റ് ഒരു ഹരമാണ്. അവൻ നല്ല ഒരു ബാറ്ററും സ്പിൻ ബൗളറുമാണ്. ക്രിക്കറ്റിന്റെ ബാല പാഠങ്ങൾ അവൻ സ്വയം പഠിക്കുകയും മുതിർന്ന കളിക്കാരുമായി കളിക്കാൻ ആരംഭിക്കുകയും ചെയ്തു. ഇന്ന് അവൻ കേരള സ്റ്റേറ്റ് ജൂനിയർ ക്രിക്കറ്റ് ടീം കളിക്കാരനാണ്. ഇത് അവന്റെ സ്കൂളിന് അഭിമാനിക്കാവുന്ന കാര്യമാണ്. സ്കൂളിലെ എത് രേഖയിലാണ് സൻജുവിന്റെ പേര് രേഖപ്പെടുത്തി സൂക്ഷിക്കേണ്ടത് ?