App Logo

No.1 PSC Learning App

1M+ Downloads
പത്തുവയസുകാരനായ സൻജുവിന് ക്രിക്കറ്റ് ഒരു ഹരമാണ്. അവൻ നല്ല ഒരു ബാറ്ററും സ്പിൻ ബൗളറുമാണ്. ക്രിക്കറ്റിന്റെ ബാല പാഠങ്ങൾ അവൻ സ്വയം പഠിക്കുകയും മുതിർന്ന കളിക്കാരുമായി കളിക്കാൻ ആരംഭിക്കുകയും ചെയ്തു. ഇന്ന് അവൻ കേരള സ്റ്റേറ്റ് ജൂനിയർ ക്രിക്കറ്റ് ടീം കളിക്കാരനാണ്. ഇത് അവന്റെ സ്കൂളിന് അഭിമാനിക്കാവുന്ന കാര്യമാണ്. സ്കൂളിലെ എത് രേഖയിലാണ് സൻജുവിന്റെ പേര് രേഖപ്പെടുത്തി സൂക്ഷിക്കേണ്ടത് ?

Aസഞ്ചിത രേഖ

Bഉപാഖ്യന രേഖ

Cപോർട്ട്ഫോളിയോ

Dലോഗ് ബുക്ക്

Answer:

B. ഉപാഖ്യന രേഖ

Read Explanation:

ഉപാഖ്യാന രേഖ / സംഭവ വിവരണ രേഖ (Anecdotal Record)

  • കുട്ടികളിലുണ്ടാകുന്ന അവിചാരിതമായ പ്രതികരണങ്ങളും സവിശേഷ സംഭവങ്ങളും രേഖപ്പെടുത്തിവയ്ക്കുന്ന റിക്കോർഡ് - ഉപാഖ്യാന രേഖ


  • ക്ലാസ് മുറിയിലും പുറത്തും ഗ്രന്ഥാലയത്തിലും കളിസ്ഥലത്തുമൊക്കെയായി അധ്യാപകൻ വിദ്യാർത്ഥിയെ നിരീക്ഷിച്ചാണിവ രേഖപ്പെടുത്തേണ്ടത്.
  • വിദ്യാർഥിയുടെ അനുകൂലമോ പ്രതികൂലമോ ആയ സ്വഭാവ സവിശേഷതകളോ പ്രശ്നങ്ങളോ കഴിവുകളോ എല്ലാം തന്നെ ഇത്തരത്തിൽ രേഖപ്പെടുത്തും.

 

  • ഉപാഖ്യാന രേഖയിൽ ഉൾപ്പെടുന്ന വിവരങ്ങൾ - പേര്, സംഭവവിവരണം, സംഭവ വ്യാഖ്യാനം തുടങ്ങിയവ രേഖപ്പെടുത്താനുള്ള കോളങ്ങൾ


സഞ്ചിത രേഖ (Cumulative Record)

  • വിദ്യാർത്ഥിയുടെ വിദ്യാഭ്യാസ ചരിത്രത്തിലെ ആകെയുള്ള രേഖയാണിത്
  • കാലാകാലങ്ങളിൽ വിദ്യാർഥിയുടെ വിദ്യാഭ്യാസരംഗത്തെയും വ്യക്തിപരമായ വളർച്ചയുടെയും വികാസത്തിൻ്റെയും ഒരു സംക്ഷിപ്ത രൂപമാണിത്
  • ഇത് വളരെ സമഗ്രവും തുടർച്ചയുള്ളതുമായിരിക്കും

Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ കേരള സ്കൂൾ പാഠ്യപദ്ധതി സമീപനം ഏതാണ് ?
കൊറോണ വൈറസിനെക്കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും മരുന്ന് നിർമ്മാണത്തെകുറിച്ചും ധാരാളം ഗവേഷണങ്ങൾ ഇപ്പോൾ നടന്നുവരുന്നുണ്ട്. ഇതിനെ പരീക്ഷണ ഗവേഷണം എന്ന് വിശേഷിപ്പിക്കാം. എന്നാൽ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാൻ പ്രദേശത്തെ കേന്ദ്രീകരിച്ച് നടത്തുന്ന പഠനം അറിയപ്പെടുന്നത് ?
ബ്ലൂ പ്രിന്റ് ഉപയോഗിക്കുന്ന ശോധക രീതി ?
"Introspection" എന്നതിൽ രണ്ട് വാക്കുകൾ ഉൾച്ചേർന്നിട്ടുണ്ട്. അവ ഏവ ?
പദസഹചരത്വ പരീക്ഷ കൊണ്ടുവന്നത് ?