Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും 'കാലികവാതങ്ങളു'മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

  1. നിശ്ചിത ഇടവേളകളിൽ വിപരീതദിശയിലേയ്ക്ക് ഗതി മാറുന്ന കാറ്റുകളാണ് കാലികവാതങ്ങൾ.
  2. ഉഷ്ണ - ശൈത്യകാലങ്ങളിൽ ഉണ്ടാകുന്ന മൺസൂൺകാറ്റുകൾ കാലികവാതങ്ങളിൽ പെട്ടതാണ്
  3. കടൽക്കാറ്റ്, കരക്കാറ്റ് എന്നിവ കാലികവാതങ്ങളിൽ പെടുന്നു

    Aഇവയൊന്നുമല്ല

    Bരണ്ട് മാത്രം ശരി

    Cഒന്ന് മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    കാലികവാതങ്ങൾ

    • നിശ്ചിത ഇടവേളകളിൽ വിപരീതദിശയിലേയ്ക്ക് ഗതി മാറുന്ന കാറ്റുകളാണ് കാലികവാതങ്ങൾ.

    • കാലികവാതങ്ങളിൽ പെടുന്ന കാറ്റുകൾ :

      1. ദൈനംദിനം ആവർത്തിക്കുന്ന പ്രാദേശികവാതങ്ങളായ കടൽക്കാറ്റ്, കരക്കാറ്റ്, പർവതക്കാറ്റ്, താഴ്വരക്കാറ്റ്.

      2. ഉഷ്ണ - ശൈത്യകാലങ്ങളിൽ ഉണ്ടാകുന്ന മൺസൂൺകാറ്റുകൾ.


    Related Questions:

    ചുവടെ കൊടുത്തിരിക്കുന്നവയിൽ 'ഇന്ത്യൻ കാലാവസ്ഥാനിരീക്ഷണ വകുപ്പ്' (IMD) മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

    1. ഇന്ത്യാ ഗവൺമെന്റിന്റെ ഭൗമശാസ്ത്ര മന്ത്രാലയത്തിൻ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസിയാണ് ഇന്ത്യൻ കാലാവസ്ഥാവകുപ്പ് .
    2. രാജ്യത്ത് കാലാവസ്ഥാനിരീക്ഷണങ്ങൾ, കാലാവസ്ഥാപ്രവചനം തുടങ്ങിയ ചുമതലകൾ വഹിക്കുന്ന പ്രധാന ഏജൻസിയാണ് IMD
    3. ഐ. എം. ഡി-യുടെ ആസ്ഥാനം മുംബൈ ആണ്
      ഓരോ പ്രദേശത്തും രേഖപ്പെടുത്തുന്ന താപനിലയെ ഭൂപടങ്ങളിൽ അടയാളപ്പെടുത്തി ഒരേ താപനിലയുള്ള പ്രദേശങ്ങളെ തമ്മിൽ യോജിപ്പിച്ചുകൊണ്ട് വരയ്ക്കുന്ന സാങ്കല്പികരേഖകളുടെ പേര് ?
      ഭൂമിയിൽ എത്തിച്ചേരുന്ന ഊർജ്ജം പുനവികരണം ചെയ്യപ്പെടുന്നതിലൂടെ ഭൗമോപരിതല താപം ക്രമാതീതമായി കൂടാതെയും കുറയാതെയും സംതൃതമായി നിലനിർത്താനാകുന്ന പ്രക്രിയ ഏതു പേരിൽ അറിയപ്പെടുന്നു?

      ചുവടെ നല്കിയിരിക്കുവയിൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

      1. ഒരു വിശാലഭൂപ്രദേശത്ത് ദീർഘകാലമായി അനുഭവപ്പെടുന്ന ദിനാവസ്ഥാസാഹചര്യങ്ങളുടെ ശരാശരിയെയാണ് കാലാവസ്ഥ എന്ന് വിളിക്കുന്നത്.
      2. ഏകദേശം 35 മുതൽ 40 വർഷകാലത്തെ ദിനാവസ്ഥാസാഹചര്യങ്ങൾ പരിഗണിച്ചാണ് ഒരു പ്രദേശത്തെ കാലാവസ്ഥ നിർണ്ണയിക്കുന്നത്.
      3. ആഹാരക്രമം, വസ്ത്രധാരണം, ഭവനനിർമ്മാണം, തൊഴിൽ തുടങ്ങിയവയിൽ കാലാവസ്ഥാഘടകങ്ങളുടെ സ്വാധീനം പ്രകടമാണ്.
        താഴെക്കൊടുത്തിരിക്കുന്നവയിൽ ഏത് രാജ്യത്തിന്റെ വടക്കു കിഴക്കൻ തീരവുമായി ഏതുമായി ബന്ധപ്പെട്ടതാണ് ലാബ്രഡോർ ശീതജല പ്രവാഹം?