Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ നല്കിയിരിക്കുന്നവയിൽ ഉപധ്രുവീയ ന്യൂനമർദമേഖലകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

  1. ഏതാണ്ട് 60° തെക്കും 60° വടക്കും അക്ഷാംശമേഖലകളാണ് ഉപധ്രുവീയ ന്യൂനമർദമേഖലകൾ
  2. ഈ മേഖലയിൽ പൊതുവെ താപനില കുറവാണ്.
  3. ഉപധ്രുവീയ ന്യൂനമർദമേഖലയിൽ വായു വൻതോതിൽ ആകാശത്തേയ്ക്ക് ഉയർത്തപ്പെടുന്നു

    Aiii മാത്രം ശരി

    Bഎല്ലാം ശരി

    Cii മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. എല്ലാം ശരി

    Read Explanation:

    ഉപധ്രുവീയ ന്യൂനമർദമേഖലകൾ (Subpolar Low Pressure Belts)

    • ഏതാണ്ട് 60° തെക്കും 60° വടക്കും അക്ഷാംശമേഖലകളിൽ പൊതുവെ താപനില കുറവാണ്.

    • അതിനാൽ ഈ മേഖലയിൽ ഉച്ചമർദസാഹചര്യങ്ങളാണ് രൂപപ്പെടേണ്ടത്.

    • എന്നാൽ ഭൂഭ്രമണത്തിന്റെ സ്വാധീനശക്തിയാൽ ഈ മേഖലയിൽ വായു വൻതോതിൽ ആകാശത്തേയ്ക്ക് ഉയർത്തപ്പെടുന്നതിനാൽ ഉപധ്രുവീയ ന്യൂനമർദമേഖലകൾ രൂപപ്പെടുന്നു.


    Related Questions:

    ഓരോ പ്രദേശത്തും രേഖപ്പെടുത്തുന്ന താപനിലയെ ഭൂപടങ്ങളിൽ അടയാളപ്പെടുത്തി ഒരേ താപനിലയുള്ള പ്രദേശങ്ങളെ തമ്മിൽ യോജിപ്പിച്ചുകൊണ്ട് വരയ്ക്കുന്ന സാങ്കല്പികരേഖകളുടെ പേര് ?

    ചുവടെ നല്കിയിരിക്കുന്നവയിൽ 'ഭൂമധ്യരേഖാന്യൂനമർദമേഖല'യുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

    1. ഭൂമധ്യരേഖാപ്രദേശത്തെ ഉയർന്ന താപനില കാരണം വായു ചൂടായി വികസിച്ചുയരുന്നതാണ് ഭൂമധ്യരേഖാന്യൂനമർദമേഖല രൂപം കൊള്ളാൻ കാരണം.
    2. ലംബദിശയിൽ വായുപ്രവാഹമുണ്ടാകുന്ന ഈ മേഖലയിൽ കാറ്റുകൾ വീശുന്നില്ല
    3. ഈ മർദമേഖലയെ നിർവാതമേഖല എന്ന് വിളിക്കുന്നു
      താഴ്ന്ന വിതാനങ്ങളിൽ രൂപപ്പെടുന്ന ഇരുണ്ട മഴമേഘങ്ങളെ വിളിക്കുന്ന പേര് ?
      താപവിതരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ പെടാത്തത് ഏത് ?

      ചുവടെ നല്കിയിരിക്കുവയിൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

      1. ഒരു വിശാലഭൂപ്രദേശത്ത് ദീർഘകാലമായി അനുഭവപ്പെടുന്ന ദിനാവസ്ഥാസാഹചര്യങ്ങളുടെ ശരാശരിയെയാണ് കാലാവസ്ഥ എന്ന് വിളിക്കുന്നത്.
      2. ഏകദേശം 35 മുതൽ 40 വർഷകാലത്തെ ദിനാവസ്ഥാസാഹചര്യങ്ങൾ പരിഗണിച്ചാണ് ഒരു പ്രദേശത്തെ കാലാവസ്ഥ നിർണ്ണയിക്കുന്നത്.
      3. ആഹാരക്രമം, വസ്ത്രധാരണം, ഭവനനിർമ്മാണം, തൊഴിൽ തുടങ്ങിയവയിൽ കാലാവസ്ഥാഘടകങ്ങളുടെ സ്വാധീനം പ്രകടമാണ്.