Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ നല്കിയിരിക്കുന്നവയിൽ 'സ്ഥിരവാതങ്ങളു'മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

  1. വർഷം മുഴുവൻ ഒരു നിശ്ചിത ദിശയിൽ സ്ഥിരമായി വീശുന്ന കാറ്റുകളാണ് സ്ഥിരവാതങ്ങൾ.
  2. നിരന്തരവാതങ്ങൾ, ആഗോളവാതങ്ങൾ എന്നീ പേരുകളിലും സ്ഥിരവാതങ്ങൾ അറിയപ്പെടുന്നു.
  3. ആഗോളമർദമേഖലകൾക്കിടയിലാണ് ഈ കാറ്റുകൾ വീശുന്നത്.

    Aരണ്ട് മാത്രം ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    Dമൂന്ന് മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    സ്ഥിരവാതങ്ങൾ

    • വർഷം മുഴുവൻ ഒരു നിശ്ചിത ദിശയിൽ സ്ഥിരമായി വീശുന്ന കാറ്റുകളാണ് സ്ഥിരവാതങ്ങൾ.

    • നിരന്തരവാതങ്ങൾ, ആഗോളവാതങ്ങൾ എന്നീ പേരുകളിലും സ്ഥിരവാതങ്ങൾ അറിയപ്പെടുന്നു.

    • ആഗോളമർദമേഖലകൾക്കിടയിലാണ് ഈ കാറ്റുകൾ വീശുന്നത്.

    • പ്രധാന സ്ഥിരവാതങ്ങൾ :

      1. വാണിജ്യവാതങ്ങൾ

      2. പശ്ചിമവാതങ്ങൾ

      3. ധ്രുവീയ പൂർവവാതങ്ങൾ.


    Related Questions:

    ചുവടെ കൊടുത്തിരിക്കുന്നവയിൽ 'പ്രാദേശികവാതങ്ങളു'മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

    1. ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രാദേശികമായ താപ-മർദ വ്യതിയാനങ്ങൾ മൂലം ഉണ്ടാകുന്ന കാറ്റുകളാണ് പ്രാദേശികവാതങ്ങൾ
    2. പ്രാദേശികവാതങ്ങളിലേറെയും കാലികമാണ്
    3. പ്രാദേശിക നാമങ്ങളിലാണ് ഈ കാറ്റുകൾ അറിയപ്പെടുന്നത്
      ഓരോ പ്രദേശത്തും രേഖപ്പെടുത്തുന്ന താപനിലയെ ഭൂപടങ്ങളിൽ അടയാളപ്പെടുത്തി ഒരേ താപനിലയുള്ള പ്രദേശങ്ങളെ തമ്മിൽ യോജിപ്പിച്ചുകൊണ്ട് വരയ്ക്കുന്ന സാങ്കല്പികരേഖകളുടെ പേര് ?
      ദിനാന്തരീക്ഷഘടകങ്ങളിൽ പെടാത്തത് ഏത് ?
      ചുവടെ നല്കിയവയിൽ അന്തരീക്ഷ താപവ്യാപനപ്രക്രിയകളിൽ പെടാത്തത് ഏത്

      ചുവടെ നല്കിയിരിക്കുന്നവയിൽ 'കോറിയോലിസ് ബല'വുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

      1. കാറ്റിന്റെ ദിശയെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകം കോറിയോലിസ് ബലമാണ്
      2. കോറിയോലിസ് പ്രഭാവം മൂലം ഉത്തരാർധഗോളത്തിൽ കാറ്റുകൾ സഞ്ചാരദിശയുടെ വലത്തോട്ട് വ്യതിചലിക്കുന്നു.
      3. ദക്ഷിണാർധഗോളത്തിൽ കാറ്റുകൾ സഞ്ചാരദിശയ്ക്ക് ഇടത്തോട്ട് വ്യതിചലിക്കുന്നു.