ജനാധിപത്യ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നൽകിയ ദാർശനികൻ ?
Aപെസ്റ്റലോസി
Bജോൺ ഡ്യൂയി
Cജോൺ ലോക്ക്
Dഫ്രോബൽ
Answer:
B. ജോൺ ഡ്യൂയി
Read Explanation:
പ്രായോഗിക വാദം
- പ്രായോഗിക ജീവിതത്തിൽ ഫലപ്രദമായി ജീവി നാവശ്യമായ നൈപുണികൾ ആർജ്ജിക്കലാണ് വിദ്യാഭ്യാസം - പ്രായോഗിക വാദികൾ
- ജനാധിപത്യ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നൽകിയ ദാർശനികൻ - ജോൺ ഡ്യൂയി
- യഥാർത്ഥമായ അനുഭവങ്ങളിൽ നിന്ന് പഠനാവസരങ്ങൾ സൃഷ്ടിക്കാൻ ആഹ്വാനം ചെയ്ത പ്രായോഗിക വാദികളാണ് പ്രൊജക്ട് രീതി പഠനത്തിനായി നിർദ്ദേശിച്ചത്.
- "പ്രവർത്തിച്ച് പഠിക്കുക" എന്നതാണ് പ്രായോഗികവാദ വിദ്യാഭ്യാസ ആശയങ്ങളുടെ മുഖ്യ മാർഗനിർദ്ദേശം.
- ജനാധിപത്യ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആശയങ്ങൾ മുമ്പോട്ടുവച്ചവരാണ് പ്രായോഗിക വാദികൾ
- "വിദ്യാഭ്യാസം ഒരു കൂട്ടായ്മയാണ്. കുട്ടികളുടെ പരസ്പര സഹകരണത്തിലൂടെയും ആശയവിനിമയത്തിലൂടെയുമാണ് പഠനം മുന്നേറേണ്ടത്" എന്ന് പ്രായോഗികവാദം നിർദ്ദേശിച്ചു.
- സ്വയം നിയന്ത്രിതമായ അച്ചടക്കത്തിന്റെ പക്ഷത്തായിരുന്നു പ്രായോഗിക വാദികൾ