App Logo

No.1 PSC Learning App

1M+ Downloads
ജലാശയങ്ങൾ മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിന് കേരള സർക്കാർ ആവിഷ്ക്കരിച്ച “തെളിനീരൊഴുകും നവകേരളം" ക്യാമ്പയിൻ ആരംഭിച്ചത് ഏത് വകുപ്പിന്റെ കീഴിലാണ് ?

Aജല വിഭവ വകുപ്പ്

Bതദ്ദേശ സ്വയംഭരണ വകുപ്പ്

Cകൃഷി വകുപ്പ്

Dസഹകരണ വകുപ്പ്

Answer:

B. തദ്ദേശ സ്വയംഭരണ വകുപ്പ്

Read Explanation:

തെളിനീരൊഴുകും നവകേരളം ക്യാമ്പയിൻ

  • ശാസ്ത്രീയ ദ്രവ മാലിന്യ പരിപാലന സംവിധാനങ്ങളൊരുക്കി സംസ്ഥാനത്തെ മുഴുവൻ ജലാശയങ്ങളെയും മാലിന്യമുക്തമായും വൃത്തിയായും സംരക്ഷിക്കുന്നതിനുള്ള ജനകീയ ക്യാമ്പയിനാണു 'തെളിനീരൊഴുകും നവകേരളം'.
  • മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജലാശയങ്ങളുടെ ശുചിത്വ അവസ്ഥ പരിശോധിച്ച് മലിനപ്പെട്ട ഇടങ്ങൾ കണ്ടെത്തുകയും ജനകീയ ശുചീകരണ യജ്ഞത്തിലൂടെ ഇവ വൃത്തിയാക്കുകയും മലിനീകരണ ഉറവിടങ്ങളെ ജനകീയ പങ്കാളിത്തത്തോടെ കണ്ടെത്തി പട്ടിക തയ്യാറാക്കുകയും ഇല്ലാതാക്കുന്നതിന് ശാസ്ത്രീയ ബദൽ സംവിധാനങ്ങൾ ഒരുക്കുകയുമാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
  • ജലസ്രോതസ്സുകളെ മാലിന്യമുക്തമാക്കുന്നതിനായി ബന്ധപ്പെട്ട സർക്കാർ ഏജൻസികളെയും വിദ്യാർഥികളെയും യുവജനങ്ങളെയും സന്നദ്ധ സംഘടനകളേയും പങ്കെടുപ്പിച്ച് നടത്തുന്ന ജനകീയ വിദ്യാഭ്യാസ പരിപാടിയായാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ 'തെളിനീരൊഴുകും നവകേരളം' ക്യാമ്പയിൻ.

Related Questions:

കേരളത്തിൽ കണ്ടല്കാടുകളുടെ ആകെ വിസ്തൃതി?
'വേൾഡ് വാട്ടർ കോൺഫറൻസ്' പ്ലാച്ചിമടയിൽ നടന്ന വർഷം ഏത് ?
2024 ജൂലൈയിൽ ഉരുൾപൊട്ടൽ മൂലം ദുരന്തം ഉണ്ടായ ചൂരൽമല, മുണ്ടക്കൈ എന്നീ പ്രദേശങ്ങൾ കേരളത്തിലെ ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?
2017 ഡിസംബറിൽ കേരള തീരപ്രദേശങ്ങളിൽ ആഞ്ഞടിച്ച ഉഷ്ണമേഖലാ ചുഴലിക്കാറ്റിന് നൽകിയ പേര് തിരിച്ചറിയുക?
2015 ൽ കേരള സർക്കാർ സവിശേഷദുരന്തമായി പ്രഖ്യാപിച്ച പ്രകൃതി ദുരന്തം ഏത് ?