താഴെപ്പറയുന്നവയിൽ ശിശു വികസനത്തെ സഹായിക്കാത്ത ഘടകം ?
Aപഠനം
Bപാരമ്പര്യം
Cശിക്ഷ
Dപരിപക്വനം
Answer:
C. ശിക്ഷ
Read Explanation:
വികാസം (Development)
- ഗുണത്തിലുള്ള വർദ്ധനവിനെയാണ് വികാസം (Development) എന്ന് പറയുന്നത്.
- വികാസം എന്നത് വളർച്ചയോടൊപ്പം, പരിസ്ഥിതിയുടെ സ്വാധീനം വഴി, വ്യവഹാരത്തിൽ വന്നു ചേരുന്ന മാറ്റങ്ങളെ കുറിക്കുന്നു.
വികാസ തത്ത്വങ്ങൾ (Principles of Development)
- വികാസം അനുസ്യൂതമാണ്.
- വികാസം ക്രമീകൃതമാണ്.
- വികാസം സഞ്ചിതസ്വഭാവത്തോടുകൂടിയ താണ്.
- വികാസം സ്ഥൂലത്തിൽ നിന്ന് ആരംഭിച്ച് സൂക്ഷ്മത്തിലേക്ക് കടക്കുന്നു. അല്ലെങ്കിൽ വികാസം സാമാന്യത്തിൽ നിന്ന് വിശേഷത്തിലേക്ക് കടക്കുന്നു.
- വികാസം പാരമ്പര്യത്തെയും പരിസരത്തെയും ആശ്രയിച്ചിരിക്കുന്നു.
- വികാസം പരിപക്വനത്തെയും പഠനത്തെയും ആശ്രയിച്ചിരിക്കുന്നു.
- വികാസം വ്യത്യസ്ത ശരീരഭാഗങ്ങൾക്ക് വ്യത്യസ്ത നിരക്കിൽ നടക്കുന്നു.
- വികാസം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
- വികാസം പ്രവചനീയമായമാണ്.
- വികാസത്തിൻ്റെ ഗതിയിൽ വ്യക്തിവ്യത്യാസമുണ്ടായിരിക്കും.
- വികാസത്തിൽ ചില നിർണായകഘട്ടങ്ങൾ ഉണ്ട്.