Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ദേശീയ വരുമാനം കണക്കാക്കുന്നതിന്റെ പ്രാധാന്യത്തിൽ പെടാത്തത് ഏത് ?

  1. രാജ്യത്തിൻറെ സാമ്പത്തിക വളർച്ച മനസിലാക്കുന്നതിന്
  2. രാജ്യത്തെ ജനങ്ങൾക്ക് തൊഴിൽ കണ്ടെത്തുന്നതിന്
  3. വിവിധ മേഖലകളുടെ സംഭാവന വിലയിരുത്തുന്നതിന്
  4. സമ്പദ്‌വ്യവസ്ഥയുടെ ശക്തിയും ബലഹീനതയും മനസ്സിലാക്കുന്നതിന്

    Aഎല്ലാം

    Bരണ്ട് മാത്രം

    Cഒന്നും മൂന്നും

    Dമൂന്ന് മാത്രം

    Answer:

    B. രണ്ട് മാത്രം

    Read Explanation:

    ദേശീയ വരുമാനം കണക്കാക്കുന്നതിന്റെ പ്രാധാന്യം *രാജ്യത്തിൻറെ സാമ്പത്തിക വളർച്ച മനസിലാക്കുന്നതിന് *വിവിധ മേഖലകളുടെ സംഭാവന വിലയിരുത്തുന്നതിന് *പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും സർക്കാരിനെ സഹായിക്കുന്നതിന് *രാജ്യഭകളുടെ സാമ്പത്തിക സ്ഥിതി താരതമ്യ ചെയ്യുന്നതിന് *രാജ്യത്തെ ജനങ്ങളുടെ വിവിധ തരത്തിലുള്ള നിക്ഷേപങ്ങളും ചിലവുകളും മനസ്സിലാക്കുന്നതിന് *സമ്പദ്‌വ്യവസ്ഥയുടെ ശക്തിയും ബലഹീനതയും മനസ്സിലാക്കുന്നതിന്


    Related Questions:

    ആരോഗ്യം,വിദ്യാഭ്യാസം തുടങ്ങി വിവിധ സേവന പ്രവർത്തനങ്ങൾ ഉറപ്പു വരുത്തുന്ന മേഖല ?

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ രാജ്യത്തിന്റെ സാമ്പത്തിക അതിർത്തിയിൽ പെടാത്തത് ഏത് ?

    1. വ്യോമാതിർത്തി, ജലാതിർത്തി
    2. മറ്റൊരു രാജ്യത്ത് സ്ഥിതി ചെയ്യുന്ന രാജ്യത്തിൻറെ എംബസികൾ ഹൈകമ്മിഷനുകൾ
    3. സംസ്ഥാനാതിർത്തികൾ
    4. കസ്റ്റംസ് നിയന്ത്രണത്തിന് കീഴിലുള്ള ഓഫ്‌ഷോർ സംരംഭങ്ങൾ നടത്തുന്ന ഫ്രീ സോണുകൾ
      കൃത്യമായ നിയമ വ്യവസ്ഥക്ക് കീഴിൽ പ്രവർത്തിക്കുകയും തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽസാഹചര്യം ഉറപ്പു നൽകുകയും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന സംരംഭങ്ങളുംപ്രവർത്തനങ്ങളും ഉൾപ്പെടുന്ന മേഖല ഏതാണ്?
      രാജ്യത്തിന്റെ കയറ്റുമതി മൂല്യവും ഇറക്കുമതി മൂല്യവും തമ്മിലുള്ള വ്യത്യാസമാണ്_______ എന്നറിയപ്പെടുന്നത്

      ഇന്ത്യയുടേയും കേരളത്തിന്റെയും മൊത്തവർദ്ധിത മൂല്യത്തിൽ ത്രിതീയ മേഖലയുടെ സംഭാവന മറ്റു മേഖലകളെ അപേക്ഷിച്ചു കൂടുതലാണ് .അതിനുള്ള കാരണങ്ങൾ താഴെ തന്നിരിക്കുന്നവയിൽ ഏതെല്ലാമാണ്

      1. ഗതാഗത -വാർത്താവിനിമയ മേഖലകളുടെ വളർച്ച
      2. വിനോദസഞ്ചാര മേഖലയുടെ വളർച്ച
      3. കാർഷികമേഖല വളർച്ച
      4. അറിവധിഷ്ഠിത വ്യാവസായങ്ങളുടെ വളർച്ച