Challenger App

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഡിഫ്തീരിയയെ തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം ഉചിതമായ പ്രതിരോധ വാക്സിന്‍ സ്വീകരിക്കുക എന്നുള്ളതാണ്.
  2. വാവലുകള്‍ ഭക്ഷിച്ച പഴങ്ങളുടെ അവശിഷ്ടങ്ങള്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഭീഷണിയാണ്.

    Aഎല്ലാം ശരി

    B2 മാത്രം ശരി

    Cഇവയൊന്നുമല്ല

    D1 മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    ഡിഫ്തീരിയ രോഗബാധയില്‍ ടോക്സിനുകള്‍ക്കെതിരെ പ്രയോഗിക്കുന്ന ആന്റിടോക്സിനുകള്‍ രോഗബാധയേല്‍ക്കാത്ത കോശങ്ങളെ ഒരു പരിധിവരെ സംരക്ഷിക്കുന്നു എങ്കിലും രോഗം മൂര്‍ച്ഛിച്ച അവസ്ഥയില്‍ മരുന്നുപയോഗിച്ച് രോഗിയെ രക്ഷപ്പെടുത്താനാവില്ല. അതിനാല്‍ ഡിഫ്തീരിയയെ തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം ഉചിതമായ പ്രതിരോധ വാക്സിന്‍ സ്വീകരിക്കുക എന്നുള്ളതാണ്. നിപ പോലുള്ള വൈറസ് ബാധിച്ച വാവലുകള്‍ ഭക്ഷിച്ച പഴങ്ങളുടെ അവശിഷ്ടങ്ങള്‍ കഴിയ്ക്കുന്നത് രോഗബാധയ്ക്ക് കാരണമാകും. അതിനാല്‍ വാവലുകള്‍ ഭക്ഷിച്ച പഴങ്ങളുടെ അവശിഷ്ടങ്ങള്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഭീഷണിയാണ്.


    Related Questions:

    അനിയന്ത്രിതമായ കോശവിഭജനം വഴി കോശങ്ങൾ പെരുകി ഇതര കലകളിലേക്ക് വ്യാപിക്കുന്ന രോഗാവസ്ഥയാണ് ______ ?
    എന്തിന്റെ കുറവാണ് പ്രമേഹരോഗത്തിലേക്ക് നയിക്കുന്നത് ?

    രോഗങ്ങളെയും രോഗകാരികളെയും കുറിച്ച് ചില പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു അവയിൽ ശരിയായതിനെ മാത്രം തിരഞ്ഞെടുക്കുക:

    1.എലിപ്പനി ഒരു വൈറസ് രോഗമാണ്

    2.നിപ്പ ഒരു വൈറസ് രോഗമാണ്.

    3.അത്‍ലറ്റ്സ് ഫൂട്ട് എന്ന് രോഗമുണ്ടാക്കുന്നത് പ്രോട്ടോസോവയാണ്.

    4.മലമ്പനി ഉണ്ടാക്കുന്നത് ഫംഗസ് ആണ്.

    ഡിഫ്തീരിയക്ക് (തൊണ്ടയിൽ മുള്ള്) കാരണമാകുന്ന ബാക്റ്റീരിയ ഏത് ?

    സൂക്ഷ്മ ജീവികളുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായതിനെ മാത്രം കണ്ടെത്തുക:

    1.വൈറസ് :  വ്യക്തമായ ന്യൂക്ലിയസ് ഇല്ലാത്ത ഏകകോശജീവികള്‍, കോശാംഗങ്ങള്‍‌ ഇല്ല,

    2.ബാക്ടീരിയ :പ്രോട്ടീന്‍ ആവരണത്തിനുള്ളില്‍ ജനിതകവസ്തു ഉള്‍ക്കൊള്ളുന്ന ലഘുഘടന