താഴെ പറയുന്നവയിൽ വൈദ്യുതകാന്തികപ്രേരണം അടിസ്ഥാനമാക്കി പ്രവർത്തിക്കാത്ത ഉപകരണമേത് ?
Aടെലിവിഷൻ
Bമൈക്രോഫോൺ
Cട്രാൻസ്ഫോമർ
Dഡൈനാമോ
Answer:
A. ടെലിവിഷൻ
Read Explanation:
- റേഡിയോയിലും, ടെലിവിഷനിലും ഉൾപ്പെട്ടിരിക്കുന്ന ശാസ്ത്രീയ തത്വം - വൈദ്യുതകാന്തിക തരംഗത്തിന്റെ പ്രചരണം (Propagation of Electromagnetic waves) ആണ്. വൈദ്യുത കാന്തിക ഇൻഡക്ഷൻ അല്ല. അതിനാൽ, ആദ്യത്തെ ഓപ്ഷൻ ആണ് ഉത്തരമായി വരിക.
- വൈദ്യുതകാന്തിക പ്രേരണം എന്നാൽ വൈദ്യുത കാന്തിക ഇൻഡക്ഷൻ (Electromagnetic Induction) ആണ്.
വൈദ്യുതകാന്തിക ഇൻഡക്ഷന്റെ പ്രയോജനങ്ങൾ:
- ഇലക്ട്രിക്കൽ ട്രാൻസ്ഫോമറുകൾ (Electric Transformers)
- മാഗ്നറ്റിക് ഫ്ലോ മീറ്റർ (Magnetic Flow Meter)
- വൈദ്യുത മണി (Electric Bell)
- ഇൻഡക്ഷൻ വിളക്കുകൾ (Induction Lamps)
- ഇലക്ട്രിക് ഫാൻ (Electric fans)
- വൈദ്യുതകാന്തിക വാതിൽ ലോക്കുകൾ (Electromagnetic door lamps)
- ഇൻഡക്ഷൻ തപീകരണ ഉപകരണങ്ങൾ (Induction Heating Equipment)
- ജനറേറ്ററുകൾ (Generators)
- ഇലക്ട്രിക് മോട്ടോറുകൾ (Electric Motors)
- ഇൻഡക്ഷൻ മോട്ടോറുകൾ (Induction Motors)
- ഇൻഡക്ഷൻ കുക്ക്ടോപ്പുകൾ (Induction Cooktops)
- എഡ്ഡി കറന്റ് ബ്രേക്കുകൾ (Eddy Current Brakes)
- വൈദ്യുതകാന്തിക ബ്രേക്കുകൾ (Electromagnetic Brakes)
Note:
- ഒരു കമ്മ്യൂട്ടേറ്റർ ഉപയോഗിച്ച് ഡയറക്ട് കറന്റ് ഉത്പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക്കൽ ജനറേറ്ററാണ് ഡൈനാമോ.
- ശബ്ദ തരംഗങ്ങളെ വൈദ്യുത സിഗ്നലുകളാക്കി മാറ്റുന്ന ഉപകരണമാണ് മൈക്രോഫോൺ. ഇവ ജനറേറ്ററേടർ പ്രഭാവമാണ് ഉപയോഗിക്കുന്നത്.