വലതുകൈ പെരുവിരൽ നിയമം ആവിഷ്ക്കരിച്ചത് - ജെയിംസ് ക്ലാർക്ക് മാക്‌സ്‌വെൽ
വലതുകൈ പെരുവിരൽ നിയമപ്രകാരം തള്ളവിരലിന്റെ ദിശ വൈദ്യുതപ്രവാഹദിശയെ സൂചിപ്പിക്കുന്നു
വലതുകൈ പെരുവിരൽ നിയമം - തള്ളവിരൽ വൈദ്യുതപ്രവാഹദിശയിൽ വരത്തക്കരീതിയിൽ ചാലകത്തെ വലതുകൈ കൊണ്ട് പിടിക്കുന്നതായി സങ്കൽപ്പിച്ചാൽ ചാലകത്തെ ചുറ്റിപ്പിടിച്ച മറ്റ് വിരലുകൾ കാന്തിക മണ്ഡലത്തിന്റെ ദിശയിലായിരിക്കും
വലംപിരി സ്ക്രൂനിയമം എന്നും ഈ നിയമം അറിയപ്പെടുന്നു
വലംപിരി സ്ക്രൂനിയമം - ഒരു വലംപിരി സ്ക്രൂ തിരിച്ച് മുറുക്കുമ്പോൾ സ്ക്രൂ നീങ്ങുന്ന ദിശ വൈദ്യുതപ്രവാഹ ദിശയായി പരിഗണിച്ചാൽ സ്ക്രൂ തിരിയുന്ന ദിശ കാന്തികമണ്ഡലത്തിന്റെ ദിശയെ സൂചിപ്പിക്കും