App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവരിൽ വിദ്യാഭ്യാസത്തിൽ സദാചാരമൂല്യങ്ങൾക്ക് ഏറ്റവും കൂടുതൽ ഊന്നൽ നൽകിയ വ്യക്തി ?

Aവില്യം വൂണ്ട്

Bജീൻ പിയാഷേ

Cഹെർബർട്ട്

Dപെസ്റ്റലോസി

Answer:

D. പെസ്റ്റലോസി

Read Explanation:

ജൊഹാൻ ഹെൻറി പെസ്റ്റലോസി

  • ഭാഷ പഠിക്കാൻ വർണ്ണമാലയും കണക്ക് പഠിക്കാൻ മണിച്ചട്ടയും ആദ്യമായി ഉണ്ടാക്കിയത് പെസ്റ്റലോസ്സിയാണ്.
  • പെസ്റ്റലോസി വിദ്യാഭ്യാസത്തെ നിർവചിച്ചത് ബുദ്ധിയുടേയും ഹൃദയത്തിന്റെയും ശരീരത്തിന്റെയും സമഞ്ജസമായ വികാസമെന്നാണ്. 
  • ബോധനരീതി, നിരീക്ഷണം, വസ്തു ബോധനം, അനുക്രമീകരണം എന്നിവയിലൂന്നിയ പഠനം എന്നതാണ് പെസ്റ്റലോസ്സിയുടെ രീതി. 

പ്രധാന കൃതികൾ :-

  • അമ്മമാർക്ക് ഒരു പുസ്തകം  
  • അമ്മയും കുഞ്ഞും

പെസ്റ്റലോസിയുടെ വിദ്യാഭ്യാസ വീക്ഷണങ്ങൾ

  • വിദ്യാഭ്യാസത്തിലൂടെ വ്യക്തികൾക്ക് ലഭിക്കേണ്ടത് അവരുടെ കഴിവുകൾ സ്വയം വികസിപ്പിച്ചെടുക്കാനുള്ള ശേഷിയാണ്. 
  • ഓരോ വിദ്യാർത്ഥിയും ഇത്തരത്തിൽ വിദ്യാഭ്യാസം സമ്പാദിക്കുന്ന രീതിയാണ് അന്തർ പ്രേരണാ പഠനം.
  • വസ്തുക്കളെയും വസ്തുതകളെയും സംഭവങ്ങളെയും അതിസൂക്ഷ്മതയോടെ നിരീക്ഷിച്ച് സ്വയം വിശകലനം ചെയ്ത് സ്വന്തം അനുഭവങ്ങളിലൂടെയും, വീക്ഷണങ്ങളിലൂടെയും സ്വായത്തമാക്കുകയാണ് വിജ്ഞാനം.

 


Related Questions:

The best evidence of the professional status of teaching is the
പൗലോ ഫ്രയറും ഇറാ ഷോറും കൂടി രചിച്ച പുസ്തകം ?
An Indian model of education proclaims that knowledge and work are not separate as its basic principle. Which is the model?
ഒരു നഗരത്തിലെ റോഡുകളുടെയും വഴികളുടെയും കാര്യങ്ങൾ ഓർത്തുവയ്ക്കാൻ നിരീക്ഷണത്തിലൂടെ അതിൻറെ നിർമ്മിതികളുടെയും ദൃശ്യസ്ഥലപര ഘടനകളുടേയും ഒരു പാറ്റേൺ മനസ്സിൽ സൂക്ഷിക്കുന്നു എങ്കിൽ അതിനെ എന്തു പേരിൽ വിളിക്കാം ?
1857ലെ ദേശീയ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പാഠഭാഗം പ്രൈമറി ക്ലാസിലും സെക്കൻഡറി ക്ലാസ്സിലും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിൽ സ്വീകരിച്ചിരിക്കുന്ന പാഠ്യപദ്ധതി സമീപനം