App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിൽ അടിമകച്ചവടം നിർത്തലാക്കിയത് ആരാണ് ?

Aറാണി ഗൗരി ലക്ഷ്മി ഭായി

Bഅവിട്ടം തിരുനാൾ

Cചിത്തിര തിരുനാൾ

Dറാണി ഗൗരി പാർവ്വതി ഭായ്

Answer:

A. റാണി ഗൗരി ലക്ഷ്മി ഭായി

Read Explanation:

റാണി ഗൗരി ലക്ഷ്മി ഭായി

  • ഭരണകാലഘട്ടം : 1810-1815
  • തിരുവിതാംകൂറിലെ ആദ്യ റീജൻ്റും ആദ്യ വനിതാ ഭരണാധികാരിയും.
  • ഏറ്റവും കുറച്ചു കാലം തിരുവിതാംകൂർ ഭരിച്ച ഭരണാധികാരിയാണ് റാണി ഗൗരി ലക്ഷ്മി ഭായി.
  • ബ്രിട്ടീഷ്‌  - ഇന്ത്യന്‍ മാതൃകയിലാണ് റാണി ഭരണം നടത്തിയത്.

  • 1812ൽ തിരുവിതാംകൂറിൽ അടിമക്കച്ചവടം അവസാനിപ്പിച്ച ഭരണാധികാരി.
  • അടിമക്കച്ചവടം നിർത്തലാക്കുമ്പോൾ തിരുവിതാംകർ ദിവാൻ : കേണൽ മൺറോ

  • റാണി ഗൗരി ലക്ഷ്മി ഭായിയുടെ കാലത്താണ് ജന്മിമാർക്ക് പട്ടയം നൽകുന്ന രീതി ആരംഭിച്ചത്.

  • 1811ൽ ജില്ലാ കോടതികൾ സ്ഥാപിച്ച ഭരണാധികാരി.
  • 1814ൽ  അപ്പീൽ കോടതി സ്ഥാപിതമായതും റാണിയുടെ കാലത്താണ്.

  • വാക്‌സിനേഷൻ, അലോപ്പതി ചികിത്സാരീതി തുടങ്ങിയ പാശ്ചാത്യ ചികിത്സാ രീതികൾ റാണിയുടെ കാലത്ത് തിരുവിതാംകൂറിൽ ആരംഭിച്ചു.
  • തിരുവിതാംകുറില്‍ ഔപചാരിക വിദ്യാഭ്യാസത്തിന്‌ തുടക്കംകുറിച്ചതും റാണിയുടെ കാലത്താണ്.

Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ആയില്യം തിരുനാൾ മഹാരാജാവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ തെറ്റായത് ഏത് ?
' നെടിയിരുപ്പ് സ്വരൂപം ' എന്നറിയപ്പെട്ടിരുന്ന രാജവംശം ?
The Punalur suspension bridge was established during the reign of Ayilyam Thirunal in the year of?
Primary education was made compulsory and free during the reign of?
The trade capital of Marthanda Varma was?