App Logo

No.1 PSC Learning App

1M+ Downloads
ധാർമ്മിക വികാസഘട്ടങ്ങളെ സസൂക്ഷ്മം വിലയിരുത്തിക്കൊണ്ട് തന്റേതായ വികസന മാതൃക അവതരിപ്പിച്ച മനഃശാസ്ത്രജ്ഞൻ ആര് ?

Aപിയാഷേ

Bലോറൻസ് കോൾബർഗ്

Cസിഗ്മണ്ട് ഫ്രോയ്ഡ്

Dതോൺഡൈക്

Answer:

B. ലോറൻസ് കോൾബർഗ്

Read Explanation:

കോൾബർഗിൻ്റെ സാന്മാർഗിക വികസന ഘട്ടങ്ങൾ

  • സന്മാര്‍ഗിക വികസനത്തെ മൂന്ന് തലങ്ങളായും ഓരോ തലങ്ങളേയും വീണ്ടും രണ്ട് ഘട്ടങ്ങളായും  കോള്‍ബര്‍ഗ് തിരിച്ചു.
  • ഇത്തരത്തിൽ 6 ഘട്ടങ്ങളിലൂടെ ഒരു വ്യക്തി കടന്നുപോകുമ്പോഴാണ് സാൻമാർഗിക വികസനം സാധ്യമാകുന്നത് എന്നാണ് കോൾബർഗ് നിർദ്ദേശിക്കുന്നത്.

1. പ്രാഗ് യാഥാസ്ഥിത സദാചാര തലം (Preconventional morality stage)

  • ശിക്ഷയും അനുസരണയും
  • പ്രായോഗികമായ ആപേക്ഷികത്വം

2. യാഥാസ്ഥിത സദാചാരതലം (Conventional morality stage)

  • അന്തർ വൈയക്തിക സമന്വയം
  • സാമൂഹിക സുസ്ഥിതി പാലനം

3. യാഥാസ്ഥിതാനന്തര സദാചാര തലം (Post conventional morality stage)

  • സാമൂഹിക വ്യവസ്ഥ, നിയമപരം
  • സാർവ്വജനീന സദാചാര തത്വം

Related Questions:

വൈകാരിക അസ്ഥിരതയുടെ കാലഘട്ടം എന്നറിയപ്പെടുന്നത്?
പിയാഷെയുടെ കോഗ്നിറ്റീവ് ഡെവലപ്മെനറ്റിന്റെ സെൻസറിമോട്ടോർ ഘട്ടത്തിന്റെ ഏത് ഉപ-ഘട്ടത്തിലാണ് കുട്ടികൾ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ട്രയൽ-ആൻഡ്-എറർ ഉപയോഗിക്കുന്നത് ?
പിയാഷെയുടെ വൈജ്ഞാനിക വികസന ഘട്ടങ്ങളിൽ ഏഴുമുതൽ 11 വയസ്സുവരെയുള്ള വികാസഘട്ടം ?
Key objective of continuous and comprehensive evaluation is:
തീവ്രമായ കരച്ചിൽ, നഖം കടിക്കൽ, തുള്ളിച്ചാടൽ എന്നിവ ശിശുവികാര പ്രതികരണങ്ങളാണ്. ഇവയെല്ലാം താഴെ പറയുന്ന ഏത് ശിശുവികാരങ്ങളുടെ പ്രത്യേകതകളിൽ പെടുന്നു ?