App Logo

No.1 PSC Learning App

1M+ Downloads
നിരീക്ഷിക്കൽ എന്ന പ്രക്രിയാശേഷിയുടെ സൂചകമല്ലാത്തത് ഏതാണ് ?

Aവസ്തുക്കളെ തിരിച്ചറിയുന്നു.

Bഅനുയോജ്യമായ ഇന്ദ്രിയങ്ങളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നു

Cവസ്തുക്കളുടെ സ്വഭാവങ്ങൾ കൃത്യതയോടെ വിശദീകരിക്കുന്നു.

Dആവശ്യമായ ദത്തങ്ങൾ തിരിച്ചറിഞ്ഞ് വ്യാഖ്യാനിക്കുന്നു.

Answer:

D. ആവശ്യമായ ദത്തങ്ങൾ തിരിച്ചറിഞ്ഞ് വ്യാഖ്യാനിക്കുന്നു.

Read Explanation:

 നിരീക്ഷണം (Observation)

  • സ്വാഭാവികമായ ഒരന്തരീക്ഷത്തിൽ കുട്ടികളുടെ പ്രവർത്തനം നിരീക്ഷിക്കുകയും വിലയിരുത്തുകയും അവ രേഖപ്പെടുത്തുകയും ചെയ്യുന്നതാണ് - നിരീക്ഷണരീതി 
  • സ്വഭാവ പഠനത്തിന്റെ ആദ്യകാല രീതി - നിരീക്ഷണ രീതി
  • നിരീക്ഷണ രീതിയിൽ ഒരു വ്യക്തിയുടെ വ്യവഹാരത്തെ തത്സമയം നേരിട്ട് നിരീക്ഷിക്കുന്നു.

 

വ്യത്യസ്തയിനം നിരീക്ഷണരീതികൾ :-

  1. പങ്കാളിത്ത നിരീക്ഷണം/ഭാഗഭാഗിത്വനി രീക്ഷണം (Participant observation)
  2. പരോക്ഷ നിരീക്ഷണം (Indirect observation)
  3. നിയന്ത്രിത നിരീക്ഷണം (Controlled observation) 

 

  • വ്യവഹാരത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തി / ഗ്രൂപ്പ് അറിയാതെ നിരീക്ഷിക്കുന്ന രീതി - പരോക്ഷ നിരീക്ഷണം (Indirect observation) 

 

  • നിരീക്ഷകൻ കൂടി നിരീക്ഷണവിധേയമാകുന്നവർക്കൊപ്പം നിന്നു നിരീക്ഷിക്കുന്ന രീതി - ഭാഗഭാഗിത്വ നിരീക്ഷണം (Participant observation)

 

  • നിരീക്ഷകൻ ഒരു പ്രത്യേക പരീക്ഷണശാലയുടെ ചട്ടക്കൂടിൽ ഒതുങ്ങി നിന്നുകൊണ്ട് നടത്തുന്ന നിരീക്ഷണ രീതി - നിയന്ത്രിത നിരീക്ഷണം  (Controlled observation)

 

നിരീക്ഷണം ഫലപ്രദമാക്കാൻ അനിവാര്യമായ ഘടകങ്ങൾ :-

  • കൃത്യമായ ആസൂത്രണം 
  • ഉപകരണങ്ങളുടെ കൃത്യമായ ഉപയോഗം (ക്യാമറ, ടേപ്പ്, പട്ടികകൾ തുടങ്ങിയവ) 
  • നിരീക്ഷകന്റെ മികച്ച വൈദഗ്ധ്യം 
  • വസ്തുനിഷ്ഠമായ സമീപനം 

Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ കേരള സ്കൂൾ പാഠ്യപദ്ധതി സമീപനം ഏതാണ് ?
വ്യക്തിയിൽ നിന്ന് നേരിട്ട് കിട്ടാത്ത വിവരങ്ങൾ ശേഖരിക്കാൻ ഉപയോഗിക്കുന്ന ശിശുപഠന തന്ത്രം ?
താഴെ കൊടുത്തവയിൽ തെറ്റായ ജോഡി തെരഞ്ഞെടുക്കുക.

സോഷ്യോഗ്രാം ഉപയോഗിച്ച് കുട്ടികളെ വിശകലനം ചെയ്തപ്പോൾ, അമ്പിളി ടീച്ചർക്ക് ലഭിച്ച ചിത്രീകരണം താഴെ കൊടുത്തതുപോലെയായിരുന്നു. ഇത് ഏത് തരം ബന്ധത്തെയാണ് സൂചിപ്പിക്കുന്നത് ?

ഏത് രീതി ഉപയോഗിച്ചാണ് അസ്വാഭാവിക പെരുമാറ്റ സവിശേഷതകളുള്ള വ്യക്തികളുടെ സ്വഭാവത്തെ അപഗ്രഥിക്കുന്നത് ?