App Logo

No.1 PSC Learning App

1M+ Downloads
പ്രസിഡന്റിന്റെ സ്വര്‍ണമെഡല്‍ നേടിയ ആദ്യ മലയാളചിത്രം ഏത് ?

Aനീലക്കുയില്‍

Bരാരിച്ചന്‍ എന്ന പൌരന്‍

Cഎലിപത്തായം

Dചെമ്മീന്‍

Answer:

D. ചെമ്മീന്‍

Read Explanation:

തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീൻ എന്ന നോവലിനെ അടിസ്ഥാനമാക്കി, 1965-ൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ചെമ്മീൻ. എസ്.എൽ. പുരം സദാനന്ദനാണ് തകഴിയുടെ വിഖ്യാത നോവലിനെ ആസ്പദമാക്കി ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. മധു, സത്യൻ, കൊട്ടാരക്കര ശ്രീധരൻ നായർ, ഷീല, എസ്.പി. പിള്ള, അടൂർ ഭവാനി, ഫിലോമിന എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭ്രപാളിയിൽ അണിനിരന്നത്. 1965-ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണ കമലം ഈ സിനിമയ്ക്ക് ലഭിച്ചു. ഒരു ദക്ഷിണേന്ത്യൻ സിനിമയ്ക്ക് ആദ്യമായിട്ടാണ് ഈ അംഗീകാരം ലഭിച്ചത്. സാങ്കേതികപരമായും ഈ ചിത്രം മികച്ച് നിന്നു. ഈസ്റ്റ്മാൻ കളറിൽ പുറത്തിറങ്ങിയ ആദ്യ മലയാളചലച്ചിത്രങ്ങളിലൊന്നായിരുന്നു ചെമ്മീൻ.


Related Questions:

മലയാളത്തിലെ ആദ്യ നിയോ റിയലിസ്റ്റിക് സിനിമ ഏതാണ് ?
രാജേഷ് ഖന്നയും സ്മിത പാട്ടീലും അഭിനയിച്ച ' അനോഖ രിഷ്ത ' എന്ന ഹിന്ദി ചിത്രവും സംവിധാനം ചെയ്തത് ആരാണ് ?
'ബാലൻ' എന്ന സിനിമയുടെ തിരക്കഥയും ഗാനങ്ങളും രചിച്ച വ്യക്തി ?
മുഹമ്മദ് മുഹ്സിൻ എംഎൽഎ നായകനായി അഭിനയിക്കുന്ന സിനിമ ?
മികച്ച ചിത്രത്തിനുളള ദേശീയ പുരസ്കാരം നേടിയ രണ്ടാമത്തെ ചിത്രം?