ഭാഷ സമാർജന ഉപകരണം (LAD) എന്ന ആശയത്തിൻ്റെ ഉപജ്ഞാതാവ് :
Aവൈഗോട്സ്കി
Bമെഹ്ലർ
Cനോംചോംസ്കി
Dബ്ലും ഫീൽഡ്
Answer:
C. നോംചോംസ്കി
Read Explanation:
ഭാഷാ വികസനം - നോം ചോംസ്കി (Noam Chomsky)
- ആധുനിക ഭാഷാ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് - നോം ചോംസ്കി
- ഭാഷയുടെ പ്രാഗ് രൂപം മനുഷ്യ മസ്തിഷ്കത്തിലുണ്ടെന്നും അത് ഉപയോഗിച്ച് ഭാഷ നിർമിച്ചെടുക്കാനും, അറിവ് ആർജ്ജിക്കാനുമാണ് കുട്ടിയെ പ്രാപ്തനാക്കേണ്ടത് എന്നുമാണ് നോം ചോംസ്കി അഭിപ്രായപ്പെടുന്നത്.
- മനുഷ്യൻ ജനിക്കുന്നത് ഭാഷാപഠന സംവിധാനത്തോടെയാണെന്ന് അഭിപ്രായപ്പെട്ടത് - നോം ചോംസ്കി
- ചേഷ്ടാവാദത്തെ വിമർശിക്കുകയും മൃഗങ്ങളുടെ ചേഷ്ടാ വ്യതിയാനങ്ങളുമായി ഭാഷാ പഠനത്ത തുലനം ചെയ്യുന്നത് ശരിയല്ലെന്നും, അതിനെക്കാൾ ഉൽകൃഷ്ടമായ ഒന്നാണ് മനുഷ്യന്റെ ഭാഷാ പഠനമെന്നും നോം ചോംസ്കി സമർഥിക്കുന്നു.
- രചനാന്തരണ പ്രജനന വ്യാകരണം (Transformational Generative Grammar) എന്നത് അദ്ദേഹത്തിന്റെ ആശയമാണ്.
- വാക്കുകളോ, വാക്യങ്ങളോ അല്ല നിർമിക്കപ്പെടുന്ന ആശയങ്ങളാണ് മനസിൽ തങ്ങേണ്ടത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
- വൈകാരിക സമഗ്ര ചിത്രം (Emotional gestalt) മനസിൽ നിർമിച്ചെടുക്കാനാണ് കുട്ടികളെ പ്രാപ്തരാക്കേണ്ടത് എന്നു പറഞ്ഞു.
- ഭാഷയുടെ വികാസത്തിനായി, മനുഷ്യ മസ്തിഷ്കത്തിൽ ഭാഷ സ്വായത്തമാക്കുന്നതിനുള്ള ഭാഷാ സമാർജന ഉപകരണം (Language Acquisition Device LAD) ഉണ്ടെന്ന് നോം ചോംസ്കി അഭിപ്രായപ്പെടുന്നു.