App Logo

No.1 PSC Learning App

1M+ Downloads
മണ്ണിൻറെ ജലാഗിരണ ശേഷി കണ്ടെത്തുന്നതിനുള്ള പരീക്ഷണത്തിൽ ഏർപ്പെടുന്ന കുട്ടി മണ്ണ്, ജലം, പാത്രത്തിൻ്റെ വലുപ്പം എന്നിവ തുല്യമാണെന്ന് ഉറപ്പുവരുത്തുന്നുണ്ട്. ഏത് പ്രക്രിയ ശേഷിയുടെ വികാസത്തെയാണ് ഇത് സൂചിപ്പിക്കുന്നത് ?

Aആശയവിനിമയം

Bപരികൽപ്ന രൂപീകരിക്കൽ

Cചരങ്ങളെ നിയന്ത്രിക്കൽ

Dഉപകരണങ്ങൾ കൈകാര്യം ചെയ്യൽ

Answer:

C. ചരങ്ങളെ നിയന്ത്രിക്കൽ

Read Explanation:

പ്രക്രിയശേഷികളുടെ വർഗ്ഗീകരണം

പ്രക്രിയ ശേഷികളെ അടിസ്ഥാന പ്രക്രിയാ ശേഷികളെന്നും ഉദ്ഗ്രഥിത പ്രക്രിയശേഷികളെന്നും രണ്ടായി തിരിച്ചിരിക്കുന്നു.

1. അടിസ്ഥാന പ്രക്രിയാ ശേഷികൾ

  1. നിരീക്ഷിക്കൽ
  2. വർഗ്ഗീകരിക്കൽ 
  3. അളക്കൽ
  4. സ്ഥലകാല ബന്ധങ്ങൾ ഉപയോഗിക്കൽ
  5. സംഖ്യ ബന്ധങ്ങൾ ഉപയോഗിക്കൽ
  6. നിഗമനങ്ങൾ രൂപീകരിക്കൽ
  7. ആശയ വിനിമയം ചെയ്യൽ
  8. പ്രവചിക്കാൻ

2. ഉദ്ഗ്രഥിത പ്രക്രിയാ ശേഷികൾ

  1. ചരങ്ങളെ തിരിച്ചറിഞ്ഞ് നിയന്ത്രിക്കൽ 
  2. പ്രായോഗിക നിർവചനങ്ങൾ രൂപീകരിക്കൽ
  3. പരീക്ഷണത്തിലേർപ്പെടൽ
  4. പരികൽപ്ന രൂപീകരിക്കൽ
  5. ദത്തങ്ങൾ വ്യാഖ്യാനിക്കൽ
  • ചരങ്ങളെ തിരിച്ചറിഞ്ഞ് നിയന്ത്രിക്കൽ
  • ഒരു അന്വേഷണത്തിൻ്റെ ഘട്ടത്തിൽ പലപ്പോഴും ചരങ്ങൾ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഒട്ടനവധി സന്ദർഭങ്ങൾ ഉണ്ടാവാം.
  • ഉദാഹരണമായി, പയർ വിത്തുകൾ മുളപ്പിക്കുന്ന പരീക്ഷണത്തിൽ ഏത് ചരത്തിൻ്റെ സ്വാധീനമാണോ കണ്ടെത്തേണ്ടത് (ജലം, പ്രകാശം, മണ്ണിലെ ജൈവാംശം) എന്ന് നിശ്ചയിച്ചു കഴിഞ്ഞാൽ ആ ചരത്തെ നിയന്ത്രിക്കുന്നു.
  • ഓരോ പരീക്ഷണത്തിലും നിയന്ത്രിത ചരവും സ്വതന്ത്ര ചരവും കണ്ടെത്തുന്നു. പരീക്ഷണ ഫലത്തെ സ്വാധീനിക്കാവുന്ന മറ്റു ചരങ്ങൾ കണ്ടെത്തി നിയന്ത്രിക്കുന്നു.

Related Questions:

വിദ്യാർത്ഥികൾക്ക് വിജ്ഞാനം നേരിട്ട് പകർന്നു കൊടുക്കുന്നതിലൂടെ പ്രധാന ആശയങ്ങൾക്ക് ഊന്നൽ നൽകുന്നതിനും വിശദീകരിക്കുന്നതിനും അഭികാമ്യമായ ബോധന രീതി :
പ്രയോഗിക വാദത്തിന്റെ ജന്മനാട്?
മനുഷ്യനിലുള്ള സമ്പൂർണതയുടെ ആവിഷ്കാരമാണ് വിദ്യാഭ്യാസം എന്ന് വിദ്യാഭ്യാസത്തെ നിർവ്വഹിച്ചതാര് ?
Bridges' Chart is associated with
ഭീംബേഡ്കയിലെ ഗുഹാചിത്രങ്ങൾ കണ്ട്ത്തിയ പുരാവസ്തു ഗവേഷകൻ ?