മദ്രാസ് സർവ്വകലാശാല കുമാരനാശാന് മഹാകവി പട്ടം നൽകി ആദരിച്ച വർഷം ?
A1912
B1902
C1924
D1922
Answer:
D. 1922
Read Explanation:
കുമാരനാശാൻ
- ആധുനിക കവിത്രയം - കുമാരനാശാൻ, ഉള്ളൂർ, വള്ളത്തോൾ
- മഹാകാവ്യമെഴുതാതെ മഹാകവി പദവി നേടിയ വ്യക്തി.
- വെയിൽസ് രാജകുമാരൻ 1922-ൽ കേരളീയ മഹാകവി എന്ന നിലയിൽ മദിരാശിയിൽ വച്ച് പട്ടും വളയും സമ്മാനിച്ച് ആദരിച്ചു.
- 'സ്നേഹഗായകൻ' എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
- എസ്.എൻ.ഡി.പി യുടെ സ്ഥാപക സെക്രട്ടറി - കുമാരനാശാൻ (1923).
- കുമാരനാശാൻ പത്രാധിപനായിരുന്ന, 1904 -ൽ ആരംഭിച്ച എസ്.എൻ.ഡി.പി യുടെ മുഖപത്രം - വിവേകോദയം
- മലബാർകലാപം പശ്ചാത്തലമാക്കി കുമാരനാശാൻ രചിച്ച കൃതി - ദുരവസ്ഥ
- ആരുടെ മരണത്തിൽ അനുശോചിച്ചു കൊണ്ടാണ് കുമാരനാശാൻ പ്രരോദനം രചിച്ചത് - എ.ആർ.രാജരാജവർമ്മ.
- 'ശ്രീനാരായണ ഗുരു' എന്ന ജീവചരിത്രഗ്രന്ഥത്തിന്റെ കർത്താവ്
- ആരെ പ്രകീർത്തിച്ചാണ് കുമാരനാശാൻ ദിവ്യകോകിലം രചിച്ചത് - മഹാകവി ടാഗോർ.
- ബുദ്ധമത സ്വാധീനത്തിന്റെ ഫലമായി മഹാകവി കുമാരനാശാൻ രചിച്ച കാവ്യങ്ങൾ - ശ്രീബുദ്ധചരിതം, ചണ്ഡാലഭിക്ഷുകി, കരുണ.
- ശാരദ ബുക്ക് ഡിപ്പോ സ്ഥാപിച്ചത് - കുമാരനാശാൻ