App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യൻ ചിന്തിക്കുന്ന ജീവിയാണെന്നും അതുകൊണ്ട് മാനസിക പ്രക്രിയകളാണ് പഠന വിധേയമാക്കേണ്ടതെന്നും അഭിപ്രായപ്പെടുന്ന മനശാസ്ത്ര ചിന്താധാര ഏത് ?

Aമാനവികതാവാദം

Bവ്യവഹാരവാദം

Cധർമ്മവാദം

Dജ്ഞാതൃവാദം

Answer:

D. ജ്ഞാതൃവാദം

Read Explanation:

ജ്ഞാതൃവാദം (Cognitivism)

  • പിയാഷെയുടെ സിദ്ധാന്തങ്ങൾ ആണ് ജ്ഞാതൃവാദത്തിന്റെ പ്രധാന അടിത്തറ.
  • ബ്രൂണർ ആണ് ഇതിൻറെ മറ്റൊരു പ്രധാന വക്താവ്.
  • 1959 ൽ സ്കിന്നറുടെ വ്യവഹാരവാദത്തെ എതിർത്ത് നോം ചോംസ്കി  മുന്നോട്ടുവെച്ച ആശയങ്ങൾ ജ്ഞാതൃവാദത്തെ ബലപ്പെടുത്തി.
  • മനുഷ്യൻ ചിന്തിക്കുന്ന ജീവിയാണെന്നും അതുകൊണ്ട് മാനസിക പ്രക്രിയകളാണ് പഠന വിധേയമാക്കേണ്ടതെന്നുമായിരുന്നു ഇവരുടെ വാദം.
  • തലച്ചോറിൻറെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ജ്ഞാതൃവാദത്തെ ഒന്നുകൂടി ശക്തമാക്കി.
  • അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ അറിവ് നിർമ്മിക്കപ്പെടുന്നു എന്ന ജ്ഞാതൃവാദ കാഴ്ചപ്പാട് വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് വ്യക്തമായ ദിശാബോധം നൽകുന്നു.

Related Questions:

Every different intellectual activity involves a general factor (g) and a specific factors (s). This concept is the basis of:
In which stage do individuals act based on universal ethical principles?
ക്ലാസിക്കൽ കണ്ടീഷനിങ്ങിൽ അനുബന്ധത്തിന് ശേഷം നൽകിവരുന്ന ചോദകം ?
ഒരു അധ്യാപകൻ അധ്യാപന സാമഗ്രിയുടെ ഫലപ്രാപതി കുട്ടികളുടെ ശ്രദ്ധശേഷി വർദ്ധിപ്പിക്കുന്നുണ്ടോ എന്നു പരിശോധിക്കാനായി അവലംബിക്കാവുന്ന ഏറ്റവും അനുയോജ്യമായ മാർഗ്ഗം താഴെ പറയുന്നവയിൽ ഏതാണ് ?
Thorndike's theory is known as