App Logo

No.1 PSC Learning App

1M+ Downloads
മുൻകൂട്ടി നിശ്ചയിച്ച കാര്യങ്ങൾ നിർവഹിക്കപ്പെടുന്നുണ്ടോയെന്നു പരിശോധിക്കുന്ന ഒരു ഉപാധിയാണ് :

Aചെക്ക് ലിസ്റ്റ്

Bറേറ്റിംഗ് സ്കെയിൽ

Cസഞ്ചിത രേഖ

Dഇവയെല്ലാം

Answer:

A. ചെക്ക് ലിസ്റ്റ്

Read Explanation:

ചെക്ക് ലിസ്റ്റ് (Check list)

  • വിവിധ വ്യവഹാരങ്ങള്‍, കഴിവുകള്‍, താത്പര്യമേഖലകള്‍ തുടങ്ങിയവ വിലയിരുത്താനും കണ്ടെത്താനും ഉപയോഗിക്കുന്നു.
  • പഠനോദ്ദേശവുമായി ബന്ധപ്പെട്ട ഘടകങ്ങളുടെ / സവിശേഷതകളുടെ ചെക്ക് ലിസ്റ്റ്  തയ്യാറാക്കുന്നു.
  • കണ്ടെത്താൻ ഉദ്ദേശിക്കുന്ന സവിശേഷതയുടെ വിവിധ മാനങ്ങൾ ഉൾക്കൊള്ളുന്ന പ്രസ്താവനകൾ തയ്യാറാക്കി അവ 'ഉണ്ട്' അല്ലെങ്കിൽ 'ഇല്ല' എന്നു കണ്ടെത്തി രേഖപ്പെടുത്തുന്നു. ഒരു ഇനം ബാധകമെങ്കില്‍ അതിനു നേരെ ടിക് ചെയ്യുന്നു. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചില നിഗമനങ്ങളിലെത്തുന്നു.
  • ഒരേ സമയത്ത് ഒന്നിലധികം പേരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള സാധ്യത ചെക്ക് ലിസ്റ്റ്ൻ്റെ പ്രത്യേകതയാണ്.

Related Questions:

ഒരാൾ സ്വന്തം മാനസിക അവസ്ഥയെയും മാനസിക പ്രതിഭാസങ്ങളെയും മനസ്സിന്റെ ഉള്ളിലേക്ക് നോക്കിക്കൊണ്ട് വിവരിക്കുകയും വിശകലന വിധേയമാക്കുകയും ചെയ്യുന്ന രീതി ?
ഒരു കുട്ടിയെ വ്യക്തമായി അറിയാനും പഠിക്കാനും ആരംഭം മുതലുള്ള തുടർച്ചയായ സൂഷ്മമായ വിവരങ്ങൾ അനിവാര്യമാണ്. ഇത്തരം വിവരങ്ങൾ ശേഖരിച്ച് രേഖപ്പെടുത്തിയ സമഗ്രമായ ചിത്രം പ്രദാനം ചെയ്യുന്ന റിക്കാർഡാണ് :
മക്കളില്ലാത്ത വ്യക്തി സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് നിരാശാബോധം ഒഴിവാക്കുന്നു. ഇത് ഏത് തരം സമായോജന തന്ത്രത്തിന് ഉദാഹരണമാണ് ?
കുട്ടികളുടെ സ്വഭാവം പഠിക്കുന്നതിനായി അധ്യാപിക ഒരു കുട്ടിയെ തിരഞ്ഞെടുത്ത് അവനെ/അവളെ വിശദമായി പഠിക്കുന്ന രീതി ഉപയോഗിക്കുന്നതിനെ പറയുന്നത്

സോഷ്യോഗ്രാം ഉപയോഗിച്ച് കുട്ടികളെ വിശകലനം ചെയ്തപ്പോൾ, അമ്പിളി ടീച്ചർക്ക് ലഭിച്ച ചിത്രീകരണം താഴെ കൊടുത്തതുപോലെയായിരുന്നു. ഇത് ഏത് തരം ബന്ധത്തെയാണ് സൂചിപ്പിക്കുന്നത് ?