Challenger App

No.1 PSC Learning App

1M+ Downloads

വളർച്ചയുടെ സവിശേഷതകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. വളർച്ചയെ പാരമ്പര്യവും, പരിസ്ഥിതിയും സ്വാധീനിക്കുന്നു.
  2. വളർച്ച ഒരു സങ്കീർണ്ണ പ്രക്രിയയാണ്.
  3. ഗുണത്തിലുള്ള വർദ്ധനവാണ് വളർച്ച.
  4. വളർച്ചയുടെ തോത് എപ്പോഴും ഒരുപോലെയാണ്.
  5. വളർച്ച പ്രകടവും അളക്കാവുന്നതുമാണ്.

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    Cഒന്നും രണ്ടും അഞ്ചും ശരി

    Dരണ്ട് തെറ്റ്, മൂന്ന് ശരി

    Answer:

    C. ഒന്നും രണ്ടും അഞ്ചും ശരി

    Read Explanation:

    വളർച്ച (Growth)

    • ശിശുവിന്റെ ഘടനാപരവും, ശാരീരികവുമായ മാറ്റത്തെയാണ് വളർച്ച (Growth) എന്ന്  പറയുന്നത്.

    വളർച്ചയുടെ സവിശേഷതകൾ

    1. വളർച്ച സഞ്ചിത സ്വഭാവം കാണിക്കുന്നു.
    2. വളർച്ച പ്രകടവും അളക്കാവുന്നതുമാണ്.
    3. വളർച്ച ഒരു അനുസ്യൂത പ്രക്രിയയല്ല; പരി പക്വതത്തോടെ അത് അവസാനിക്കുന്നു.
    4. വളർച്ചയെ പാരമ്പര്യവും, പരിസ്ഥിതിയും സ്വാധീനിക്കുന്നു.
    5. വളർച്ചയിൽ പ്രകടമായ വ്യക്തി വ്യത്യാസം കാണിക്കുന്നു.
    6. വളർച്ച ഒരു സങ്കീർണ്ണ പ്രക്രിയയാണ്.
    7. വളർച്ചയുടെ തോത് എപ്പോഴും ഒരുപോലെയല്ല. ജീവിത കാലത്തിന്റെ ആദ്യ വർഷങ്ങളിൽ, വളർച്ചയുടെ വേഗം കൂടുതലായിരിക്കും. 

    Related Questions:

    കൂട്ടായ കളികളിൽ നിരന്തരമായി ഏർപ്പെടുമ്പോൾ കുട്ടികളിലുണ്ടാകുന്ന വികാസം ?
    "നീതിബോധത്തിൻ്റെ" ഘട്ടം എന്ന് പിയാഷെ വിശേഷിപ്പിച്ച സാൻമാർഗിക വികസന ഘട്ടം ?
    തന്നെക്കുറിച്ചും, തന്റെ ചുറ്റുപാടിനെക്കുറിച്ചും അറിയാനായി പ്രകടിപ്പിക്കുന്ന ആഗ്രഹമാണ് :
    ശിശുവിന്റെ ഘടനാപരവും ശാരീരികവുമായ മാറ്റത്തെ കുറിയ്ക്കുന്നതാണ് ............. ?
    "ഒരേ തീ തന്നെയാണ് വെണ്ണയെ ഉരുക്കുന്നതും മുട്ടയെ കട്ടിയാക്കുന്നതും" ("It is the same fire that melts the butter and hardens the egg") എന്ന ഉദ്ധരണി എന്തിനെയാണ് സൂചിപ്പിക്കുന്നത്?