App Logo

No.1 PSC Learning App

1M+ Downloads
വിദ്യാഭ്യാസത്തിൽ 3 HS (Head, Heart, Hand) ന് പ്രാധാന്യം നൽകിയത് :

Aറൂസ്സോ

Bജോൺ ലോക്ക്

Cകൊമീനിയസ്

Dപെസ്റ്റലോസി

Answer:

D. പെസ്റ്റലോസി

Read Explanation:

ജോഹൻ ഹെൻറിച്ച് പെസ്റ്റലോസി ( 1746 - 1826)

  • ജനനം : സ്വിറ്റ്സർലാൻന്റ്
  • അമ്മയുടെ ശിക്ഷണത്തിൽ വളർന്നതിനാൽ മൃദുല വികാരങ്ങൾ അദ്ദേഹത്തിൽ കാണാമായിരുന്നു ( അച്ഛൻ വളരെ ചെറുപ്പത്തിലെ മരിച്ചു )
  • പെസ്റ്റലോസി വളരെയധികം സ്വാധീനിച്ച പുസ്തകമാണ് റൂസോയുടെ
  • എമൈൽകൃഷിക്കാരുടെ മക്കൾക്ക് വേണ്ടി 1764 ൽ അദ്ദേഹം വിദ്യാലയം ആരംഭിച്ചു ( സാമ്പത്തിക പ്രശ്നങ്ങൾ മൂലം പരാജയപ്പെട്ടു)

  • ജീവിതമാർഗം എന്ന നിലയിൽ പുസ്തകം എഴുതി തുടങ്ങി
  • 1778 ൽ ഓർഗാർ എന്ന സ്ഥലത്ത് ഒരു സ്കൂൾ ആരംഭിച്ചു
  • മർദ്ദിതരുടെയും ചൂഷിതരുടെയും വക്താവ് എന്ന നിലയിൽ പെസ്റ്റലോസി വളരെയധികം പ്രശസ്തനായി.

 

അഭിപ്രായങ്ങൾ :- According to

1.എല്ലാ വിദ്യാഭ്യാസ പരിഷ്കാരങ്ങളും വ്യക്തിയിൽ നിന്നും തുടങ്ങണം

2.ആദ്യം അക്ഷരം പിന്നെ വാക്കുകൾ

3.വിദ്യാഭ്യാസം കുട്ടികളുടെ മനശാസ്ത്രത്തിന് അനുസരിച്ച് ക്രമീകരിക്കണം എന്ന് അഭിപ്രായപ്പെട്ടു

4.എണ്ണാനും അളക്കാനും സംസാരിക്കാനും ഉള്ള കഴിവ് വികസിപ്പിക്കാനുള്ള രീതികൾ ഉൾക്കൊള്ളുന്നതായിരിക്കണം പ്രാഥമിക അധ്യാപനം

5.ഭാഷാധ്യാപനത്തിൽ എഴുത്തിനെക്കാൾ പ്രാധാന്യം സംസാരത്തിന് നൽകേണ്ടതാണ് എന്ന് അഭിപ്രായപ്പെട്ടു

6.രൂപം സംഖ്യ ഭാഷ മുതലായവ പഠനാനുഭവങ്ങളുടെ പ്രാഥമിക ഘടകങ്ങൾ ആണെന്ന് അഭിപ്രായപ്പെട്ടു

7.ഭാഷ പഠിക്കാൻ ab eb ib ob ub എന്ന വർണ്ണമാല ആദ്യമായി നിർമ്മിച്ചു


Related Questions:

പ്രകൃതിയ്ക്ക് പ്രാധാന്യം നൽകുന്ന പ്രകൃതിവാദത്തിന്റെ രൂപം ഏത് ?
ഗസ്റ്റാൾറ്റ് മനഃശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ പെരുമാറ്റം പരിമാണാത്മകമല്ല കാരണം ?
Which of the following is not the topic of an essay?
കുഞ്ഞിൻ്റെ വൈജ്ഞാനികമേഖല വികാസം പ്രാപിക്കുന്നതിനു വേണ്ടി നൽകാവുന്ന ഏറ്റവും ഉചിതമായ ക്ലാസ്സ്റൂം പ്രവർത്തനം ഏത് ?
According to Gestalt psychology, problem-solving in education can be enhanced by: