App Logo

No.1 PSC Learning App

1M+ Downloads
വിവരങ്ങളെ ഒരു പ്രതേക രൂപത്തിലേക്ക് മാറ്റുന്ന പ്രക്രിയയുടെ വിപരീതമായ പ്രവർത്തനമാണ് ...............

Aവിവരങ്ങളുടെ വീണ്ടെടുക്കൽ

Bവിവരങ്ങളുടെ വിശകലനം

Cവിവരങ്ങളുടെ സംഭരണം

Dസർഗ്ഗാത്മകത

Answer:

A. വിവരങ്ങളുടെ വീണ്ടെടുക്കൽ

Read Explanation:

വൈജ്ഞാനിക പ്രക്രിയകളിൽ ഉൾപ്പെടുന്ന മൂന്നു ഘട്ടങ്ങളാണ് :

  1. വിവരങ്ങളെ ഒരു പ്രത്യേക രൂപത്തിലേക്ക് മാറ്റൽ
  2. വിവരങ്ങളുടെ സംഭരണം
  3. വിവരങ്ങളുടെ വീണ്ടെടുക്കൽ

വിവരങ്ങളെ ഒരു പ്രത്യേക രൂപത്തിലേക്ക് മാറ്റൽ :- വൈജ്ഞാനിക പ്രക്രിയകളിലെ ആദ്യത്തെ ഘട്ടമായ ഇതിൽ വിവരങ്ങളെ ആദ്യമായി സ്വീകരിക്കുന്നതും ഓർമ്മയിൽ സൂക്ഷിച്ചു വയ്ക്കാവുന്ന പ്രതേക രൂപത്തിലേക്ക് മാറ്റുന്നതും ഉൾപ്പെടുന്നു.

വിവരങ്ങളുടെ സംഭരണം :- ഓർമ്മയിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ വീണ്ടും ഉപയോഗിക്കാനായി സൂക്ഷിക്കുക. 

വിവരങ്ങളുടെ വീണ്ടെടുക്കൽ :- ഓർമ്മകളിൽ നിന്ന് വിവരങ്ങൾ ബോധപൂർവമായ അവബോധത്തിലേക്ക് തിരികെ കൊണ്ടുവരുന്നു.


Related Questions:

യഥാർത്ഥ വസ്തുക്കളെയും സംഭവങ്ങളെയും കുറിച്ചുള്ള ധാരണ നൽകുന്നത് :
ഉൾക്കൊള്ളുന്ന ആശയങ്ങൾ തിരികെ ബോധമണ്ഡലത്തിൽ കൊണ്ടുവരുന്ന പ്രക്രിയ അറിയപ്പെടുന്നത് ?
ഊട്ടി സമുദ്ര നിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതിചെയ്യുന്നു . അവിടെ തണുപ്പ് കൂടുതലാണ് . കൊടൈക്കനാൽ സമുദ്ര നിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതിചെയ്യുന്നു. അവിടെ തണുപ്പ് കൂടുതലാണ് . നിഗമനം : സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം കൂടുന്നതിനനുസരിച്ച് തണുപ്പ് കൂടിവരുന്നു . ഇത് ഏതുതരം യുക്തിയാണ് ?

താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ ഓർമ്മയുടെ ഏത് തലവുമായി ബന്ധപ്പെട്ടിരിക്കുന്നു :

  • ഓർമയിൽ സംവേദന അവയവങ്ങളിലൂടെ തത്സമയം സ്വീകരിക്കപ്പെടുന്ന വിവരങ്ങൾ ശേഖരിക്കപ്പെടുന്നു.
  • ഹ്രസ്വകാല സ്മരണയിലേക്ക് മാറ്റപ്പെട്ടില്ലെങ്കിൽ സെക്കന്റുകൾ മാത്രം ഇത് ഓർമയിൽ നിന്ന ശേഷം അപ്രത്യക്ഷമാകുന്നു.
  • ഇത്തരം ഓർമകൾ 3-4 സെക്കന്റുകൾ മാത്രം നില നിൽക്കുന്നു. 
ദമന സിദ്ധാന്തം ആവിഷ്കരിച്ചത് ?