App Logo

No.1 PSC Learning App

1M+ Downloads
വിവരാവകാശ നിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് കേന്ദ്ര-സംസ്ഥാന തലങ്ങളിൽ വിവരാവകാശ കമ്മീഷനുകൾ രൂപീകരിച്ചിരിക്കുന്നത് ?

Aസെക്ഷൻ 12 ഉം 15 ഉം

Bസെക്ഷൻ 20, 21

Cസെക്ഷൻ 18 ഉം 19 ഉം

Dസെക്ഷൻ 14, 16

Answer:

A. സെക്ഷൻ 12 ഉം 15 ഉം

Read Explanation:

വിവരാവകാശ കമ്മീഷൻ

  • വിവരാകാശ നിയമം 2005ലെ പന്ത്രണ്ടാം വകുപ്പ് പ്രകാരമാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ രൂപീകരിച്ചിരിക്കുന്നത്.

  • പേഴ്സണൽ &ട്രെയിനിങ് മന്ത്രാലയത്തിലാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ ഉൾക്കൊള്ളുന്നത്

  • കേന്ദ്ര വിവരാവകാശ കമ്മീഷൻ നിലവിൽ വന്നത് 2005 ഒക്ടോബർ 12

  • കേന്ദ്ര വിവരാവകാശ കമ്മീഷൻ ഉൾ ക്കൊള്ളുന്ന മന്ത്രാലയം പേഴ്സണേൽ & ട്രെയിനിംഗ്

  • കേന്ദ്ര ചീഫ് ഇൻഫർമേഷൻ കമ്മീഷണറും 10-ൽ കൂടാത്ത ഇൻഫർമേഷൻ കമ്മീഷണർമാരും അടങ്ങുന്നതാണ് കേന്ദ്ര വിവരാ വകാശ കമ്മീഷൻ (സെക്ഷൻ-12 (2)).

  • കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും തിരഞ്ഞെടുക്കുന്നത് പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷനേതാവ്, പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു കാബിനറ്റ് മന്ത്രി എന്നിവരടങ്ങിയ മൂന്നംഗ സമിതി.

  • മുഖ്യ വിവരാവകാശ കമ്മീഷണറും മറ്റ് കമ്മീ ഷണർമാരും പൊതുരംഗത്ത് പരിചയസമ്പ ത്തുള്ളവരും നിയമം, ശാസ്ത്രം, സാങ്കേതി കവിദ്യ, സാമൂഹ്യസേവനം, മാനേജ്‌മെൻ്റ്, പത്രപ്രവർത്തനം, മാസ് മീഡിയ, ഭരണം, ഭരണനിർവഹണം എന്നീ മേഖലകളിൽ പരി ജ്ഞാനമുള്ളവരും ആയിരിക്കണം.

  • മുഖ്യ വിവരാവകാശ കമ്മീഷണറും മറ്റ് കമ്മീഷണർമാരും ഒരു നിയമ നിർമ്മാണ സഭക ളിലും അംഗമായിരിക്കാൻ പാടില്ല. മാത്രമല്ല യാതൊരു രാഷ്ട്രീയ പാർട്ടിയുടെയും പദവി വഹി ക്കുന്ന വ്യക്തിയോ മറ്റ് ബിസിനസ് സ്ഥാപന ങ്ങളോ നടത്തുന്ന വ്യക്തിയോ ആവരുത്.

  • കേന്ദ്ര മുഖ്യ വിവരാവകാശ കമ്മിഷണറെയും കമ്മീഷണർമാരെയും നിയമിക്കുന്നത് പ്രസിഡൻ്റാണ്

  • സത്യപ്രതിജ്ഞ ചെയ്യുന്നത് പ്രസിഡൻ്റി മുമ്പാകെയാണ്

  • കേന്ദ്ര/സംസ്ഥാന വിവരാവകാശ കമ്മീഷ ണർമാരുടെ സത്യപ്രതിജ്ഞയെക്കുറിച്ച് പ്രതി പാദിക്കുന്ന വിവരാവകാശ നിയമത്തിലെ ഒന്നാം ഷെഡ്യൂൾ

  • കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറും കമ്മീഷണർമാരും രാജിക്കത്ത് സമർപ്പിക്കു ന്നത് - പ്രസിൻ്റിന്

  • കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും നീക്കം ചെയ്യുന്നത് പ്രസിഡൻ്റാണ് (സുപ്രീംകോടതിയുടെ ഉപദേശപ്രകാരം)

  • കേന്ദ്ര-സംസ്ഥാന വിവരാവകാശ കമ്മീഷണർമാരെ നീക്കം ചെയ്യുന്നതിനുള്ള കാരണം -  തെളിയിക്കപ്പെട്ട ദുർവൃത്തി, അപ്രാപ്തി എന്നിവ

  • കേന്ദ്ര വിവരാവകാശ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നത് കേന്ദ്ര ഗവൺമെൻ്റിന്

  • കേന്ദ്ര വിവരാവകാശ കമ്മീഷൻ്റെ ആസ്‌ഥാനം CIC (Central Information Commission) (ന്യൂഡൽഹി) (മുൻപ് ആഗസ്‌ത് ക്രാന്തി ഭവൻ).

  • സംസ്ഥാന വിവരാവകാശ കമ്മീഷനെകുറിച്ച് പ്രതിപാദിക്കുന്ന വിവരാവകാശ നിയമത്തിലെ സെക്ഷൻ : സെക്ഷൻ 15.

  • സംസ്ഥാന വിവരാവകാശ കമ്മീഷണറുടെയും മറ്റ് അംഗങ്ങളുടെയും നിയമനത്തിനെകുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ : സെക്ഷൻ 15 (3)

  • സംസ്ഥാന വിവരാവകാശ കമ്മീഷണറുടെയും അംഗങ്ങളുടെയും കാലാവധിയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ : സെക്ഷൻ 16 

  • സംസ്ഥാന വിവരാവകാശ കമ്മീഷണറുടെയും മറ്റ് അംഗങ്ങളുടെയും പുറത്താക്കലിനെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ : സെക്ഷൻ 17


Related Questions:

ഇരുപത് വർഷം പഴക്കമുള്ള വിവരങ്ങളുടെ വെളിപ്പെടുത്തൽ പരിമിതപ്പെടുത്താൻ സെക്ഷൻ 8-ലെ ഉപവകുപ്പ് (1) ഏതെല്ലാം ക്ലോസുകൾക്ക് കഴിയും ?

താഴെ പറയുന്നവയിൽ കേരള വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. അംഗങ്ങളുടെ കാലാവധി - മൂന്നുവർഷം അല്ലെങ്കിൽ 60 വയസ്സ്
  2. നിലവിലെ മുഖ്യ കമ്മീഷണർ - വി . ഹരി നായർ
  3. ആദ്യ മുഖ്യ കമ്മീഷണർ - പാലാട്ട് മോഹൻ ദാസ്
    2019ലെ വിവരാവകാശ (ഭേദഗതി) നിയമം രാജ്യസഭ പാസ്സാക്കിയത് എന്ന് ?
    ഒരു വ്യക്തിയുടെ ജീവനോ ,സ്വത്തിനോ ഹനിക്കുന്ന കാര്യമാണ് എങ്കിൽ‌ എത്ര മണിക്കൂറിനുള്ളിൽ മറുപടി നൽകണം ?
    വിവരാവകാശ നിയമത്തിലെ ഏത് വകുപ്പാണ് വിവരങ്ങൾ വെളിപ്പെടുത്തുന്നതിനുള്ള ഇളവുകളെക്കുറിച്ചു പ്രതിപാദിക്കുന്നത് ?