App Logo

No.1 PSC Learning App

1M+ Downloads
സമൂഹത്തിൻറെ ഘടനയേയും സംരചനയെയും കുറിച്ചും സമൂഹ ബന്ധങ്ങളെ കൃത്യമായി അളക്കുന്നതിനുള്ള ശോധകങ്ങൾ അറിയപ്പെടുന്നത് സമൂഹമിതി എന്നാണ് .സമൂഹമിതിയുടെ ഉപജ്ഞാതാവ് ആരാണ് ?

Aഇവൻ കൊറേ

Bജെ .എൽ. മോറിനോ

Cജോസഫ് .ഡി .നൊവാക്

Dഡി. ഡബ്ല്യു. അല്ലൻ

Answer:

B. ജെ .എൽ. മോറിനോ

Read Explanation:

സാമൂഹികബന്ധ പരിശോധനകൾ (Sociometric Techniques)

  • ഒരു ഗ്രൂപ്പിനുള്ളിലെ അംഗങ്ങളുടെ സാമൂഹ്യ ബന്ധത്തിന്റെ തോത് നിർണയിക്കാനും അയാളുടെ സ്വീകാര്യതയും അയാളോടുള്ള വിമുഖതയും എത്രമാത്രമെന്ന് പരിശോധിക്കാനുള്ള മാർഗ്ഗമാണ് - സാമൂഹികബന്ധ പരിശോധനകൾ
  • സാമൂഹികബന്ധ പരിശോധന വികസിപ്പിച്ചത് - ജെ.എൽ. മൊറീനോ (J.L.Moreno)
  • സാധാരണ ഗതിയിൽ സഹസമൂഹങ്ങളിലാണ് ഇത്തരം പഠനം നടത്താറുള്ളത്.
  • സാമൂഹികമിതിയിൽ നിന്ന് "താര"ങ്ങളെയും (Stars) "ക്ലിക്കു"കളെയും (Cliques) "ഒറ്റപ്പെട്ടവ" രെയും (Isolates) തിരിച്ചറിയാൻ അധ്യാപകന് സാധിക്കുന്നു.
  • അനേകം അംഗങ്ങളാൽ തിരഞ്ഞെടുക്കുന്നവരാണ് - താരങ്ങൾ (Stars)
  • മൂന്നോ നാലോ അംഗങ്ങൾ പ്രത്യേകമായി കൂടിച്ചേർന്നുണ്ടാകുന്ന ഉപസംഘം - ക്ലിക്ക് (Cliques)
  • പരസ്പരം തിരഞ്ഞെടുത്ത ഇരട്ടകൾ - ദ്വന്ദ്വങ്ങൾ
  • മറ്റാരും തിരഞ്ഞെടുക്കാത്ത അംഗങ്ങളാണ് - ഒറ്റപ്പെട്ടവർ (Isolates)

Related Questions:

ശാസ്ത്രീയരീതിയുടെ ഘട്ടങ്ങളിൽ ചിലതാണ് താഴെ കൊടുത്തിരിക്കുന്നത്. പരീക്ഷണ നിരീക്ഷണങ്ങൾ ആസൂത്രണം ചെയ്യൽ, നിർവഹിക്കൽ 2. പരികല്പന രൂപവത്കരിക്കൽ 3. പ്രശ്നം അനുഭവപ്പെടൽ 4. നിഗമനരൂപവത്കരണം 5. ദത്തശേഖരണവും വിശകലനവും 6. എത്തിച്ചേർന്ന നിഗമനത്തെ പരികല്പനയുമായി തട്ടിച്ചുനോക്കുക. പുതിയ സാഹചര്യത്തിൽ പ്രയോഗിക്കുക .ഇവയുടെ ശരിയായ ക്രമമെന്ത്?
രക്ഷിതാക്കൾ ശ്രദ്ധിക്കുന്നതിനു വേണ്ടി നീതു ചെറിയ കുട്ടിയെപ്പോലെ പെരുമാറുന്നു. ഈ പ്രവൃത്തി താഴെ കൊടുത്ത ഏത് സമായോജന ക്രിയാതന്ത്ര (Defence mechanism) ങ്ങൾക്ക് ഉദാഹരണമാണ് ?
പഠന പ്രക്രിയയുടെ ഭാഗമായി സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് ഇടം നൽകുന്ന തന്ത്രം ഏത് ?
ഒരു വ്യക്തി താൻ യഥാർത്ഥത്തിൽ നേരിടുന്ന മാനസിക സമ്മർദ്ദത്തെ മറച്ചു പിടിക്കുന്നതിന് വേണ്ടി നേരെ വിപരീതമായി പ്രവർത്തിക്കുന്ന സമായോജന തന്ത്രം :
മനഃശാസ്ത്രജ്ഞർ പ്രക്ഷേപണ ശോധകങ്ങൾ ഉപയോഗിക്കുന്നത് :