App Logo

No.1 PSC Learning App

1M+ Downloads
സാമാന്യമായ ബുദ്ധിശക്തിയിൽ നിന്ന് ഭിന്നവും ഒരു വ്യക്തിക്ക് ഏതെങ്കിലും ഒരു പ്രത്യേക രംഗത്ത് പരിശീലനം ലഭിച്ചാൽ ഉയർന്ന സാമർത്ഥ്യമോ നേട്ടമോ കൈവരിക്കാൻ സഹായകവുമായ സവിശേഷ ശേഷി :

Aബുദ്ധി

Bഅഭിരുചി

Cവൈകാരിക ബുദ്ധി

Dഅഭിപ്രേരണ

Answer:

B. അഭിരുചി

Read Explanation:

അഭിരുചി (Aptitude)

  • പ്രത്യേക പരിശീലനം വഴി ഒരു പ്രത്യേക രംഗത്ത് വിജയിക്കാനുള്ള സാധ്യത ഒരു വ്യക്തിയിൽ കാണിക്കുന്ന സവിശേഷ ഗുണനിലവാരമാണ് അഭിരുചി.
  • സാമാന്യമായ ബുദ്ധിശക്തിയിൽ നിന്ന് ഭിന്നവും ഒരു വ്യക്തിക്ക് ഏതെങ്കിലും ഒരു പ്രത്യേക രംഗത്ത് പരിശീലനം ലഭിച്ചാൽ ഉയർന്ന സാമർത്ഥ്യമോ നേട്ടമോ കൈവരിക്കാൻ സഹായകവുമായ സവിശേഷ ശേഷി എന്ന് അഭിരുചിയെ നിർവചിക്കാം. 

അഭിരുചി - സ്വഭാവം

  1. ഭാവിയെ സ്വാധീനിക്കാവുന്ന വർത്തമാന വ്യവസ്ഥ. 
  2. വ്യക്തിക്ക് ഒരു പ്രത്യേക പ്രവർത്തിയോ ജോലിയോ ചെയ്യുന്നതിനുള്ള ശേഷിയെ സൂചിപ്പിക്കുന്നു. 
  3. പ്രവചനക്ഷമമാണ്. 
  4. പരിശീലനം മൂലം കാര്യക്ഷമത വർദ്ധിപ്പിക്കാവുന്ന ശേഷിയോ കഴിവോ ആണ്.
  5. ഒരൊറ്റ ഘടകമല്ല, മറിച്ചു അനേകം ഘടകങ്ങളുടെ സംഘാടനമാണ്. 
  6. പാരമ്പര്യത്തിന്റെയും പരിസ്ഥിതിയുടെയും സ്വാധീനം കാണാൻ സാധിക്കും. 

Related Questions:

പഠനത്തെ സ്വാധീനിക്കുന്ന വൈയക്തിക ചരങ്ങൾ ഏതെല്ലാം ?
The theory of intelligence proposed to by Alfred Binet
പാരഡിം ഷിഫ്റ്റ് എന്ന ആശയം മുന്നോട്ട് വെച്ചത് ആര്?
The first stage of creativity is ----------
"വർത്തന ശാസ്ത്രമാണ് മനശാസ്ത്രം. മനുഷ്യനെ അവൻറെ സാഹചര്യത്തിൽ മനസ്സിലാക്കുകയാണ് ഇതിൻറെ ധർമ്മം" എന്ന് അഭിപ്രായപ്പെട്ടതാര് ?