App Logo

No.1 PSC Learning App

1M+ Downloads
സാമൂഹിക വികാസ സങ്കൽപം എന്നത് ആരുടെ ആശയമാണ്?

Aഎൽ എൻ ലന്ത

Bവൈഗോട്സ്കി

Cആൽബർട്ട് ബന്ധുര

Dഇവരാരുമല്ല

Answer:

C. ആൽബർട്ട് ബന്ധുര

Read Explanation:

ആൽബർട്ട് ബന്ദൂരയുടെ സാമൂഹിക പഠന സിദ്ധാന്തം (Albert Bandura's Social learning theory)

  • ബന്ദൂര പിന്നീട് ഈ സിദ്ധാന്തത്തിന്റെ പേര് സാമൂഹികജ്ഞാന സിദ്ധാന്തം എന്നാക്കി മാറ്റി.
  • ഈ സിദ്ധാന്തം വഴി മനുഷ്യർ പരസ്പരം കാര്യങ്ങൾ എങ്ങനെ പഠിക്കുന്നു എന്നത് കണ്ടെത്താൻ ശ്രമിക്കുന്നു.
  • നേരിട്ടുള്ള അനുഭവം വഴിയുള്ള പഠനത്തെക്കുറിച്ചാണ് ഈ സിദ്ധാന്തം നിരീക്ഷിക്കുന്നത്.
  • ഒരു മനുഷ്യന്റെ വ്യക്തിത്വം അവന്റെ പെരുമാറ്റവും ചിന്തയും പരിസ്ഥിതിയും ചേർന്നാണ് രൂപപ്പെടുത്തുന്നത് എന്നാണ് ബന്ദൂര വിശ്വസിച്ചിരുന്നത്.
  • ജനിതകമായ പ്രവർത്തനത്തെക്കാൾ പരിസ്ഥിതിയാണ് ഒരാളുടെ പെരുമാറ്റം രൂപപ്പെടുന്നതിൽ സഹായിക്കുന്നത് എന്ന് അദ്ദേഹം വിശ്വസിച്ചു.
ബോബോ പാവ പരീക്ഷണം
  • മാതൃകാനുകരണം, പഠിതാക്കളുടെ സമ്പൂർണ്ണ വ്യവഹാരം വാർത്തെടുക്കുന്നതിനുള്ള കാര്യക്ഷമമായ തന്ത്രമാണ്.
  • അനുകരിക്കാൻ പറ്റിയ ഉദാത്തമാതൃകകൾ തെരഞ്ഞെടുക്കാൻ പഠിതാക്കളെ സഹായിക്കലാവണം വിദ്യാഭ്യാസത്തിന്റെ ധർമ്മം.
  • ദൃശ്യമാധ്യമങ്ങളുടെയും മുതിർന്നവരുടെയും മാതാപിതാക്കളുടെയും പെരുമാറ്റരീതികളെയും കുട്ടികൾ അനുകരിക്കുകയോ അവലംബിക്കുകയോ ചെയ്യുമെന്ന് തെളിയിച്ചു.
  • ക്രൂരതയും അക്രമവാസനയും സമൂഹമനസ്സിലേക്ക് കടന്നു വരുന്നതിന് ദൃശ്യമാധ്യമങ്ങൾ കാരണമാകുന്നു.

Related Questions:

ഹള്ളിന്റെ പ്രബലന സിദ്ധാന്തത്തിന്റെ അടിസ്ഥാനം ?
'മനുഷ്യനെ ബൗദ്ധിക സൃഷ്ടിക്കുപരി സംസ്കാരത്തിൻറെ ഉല്പന്നമായി കാണണം'. ഇത് ആരുടെ ആശയത്തോട് കൂടുതൽ അടുത്തു കിടക്കുന്നു ?
ഒരു കുട്ടി കള്ളം പറഞ്ഞാൽ അധ്യാപകൻ കുട്ടിയെ ശകാരിക്കുകയും തിരുത്തുകയും ചെയ്യുന്നു. ഇത് ഏതിന് ഉദാഹരണമാണ് ?
The term brainstorming is first coined by
അനുഭവപഠനത്തിൽ അധിഷ്ഠിതമായ മനശാസ്ത്രം ആണ്?