Challenger App

No.1 PSC Learning App

1M+ Downloads
സിഗ്മണ്ട് ഫ്രോയ്ഡിൻ്റെ മനോ-ലൈംഗിക വികസന ഘട്ടങ്ങളുടെ ശരിയായ ക്രമം ഏത് ?

Aവദന ഘട്ടം, ഗുദ ഘട്ടം, ലൈംഗികാവയവ ഘട്ടം, നിർലീന ഘട്ടം, ജനനേന്ദ്രിയ ഘട്ടം

Bലൈംഗികാവയവ ഘട്ടം, നിർലീന ഘട്ടം, ജനനേന്ദ്രിയ ഘട്ടം, വദന ഘട്ടം, ഗുദ ഘട്ടം

Cവദന ഘട്ടം, ഗുദ ഘട്ടം, ജനനേന്ദ്രിയ ഘട്ടം, ലൈംഗികാവയവ ഘട്ടം, നിർലീന ഘട്ടം

Dജനനേന്ദ്രിയ ഘട്ടം, ലൈംഗികാവയവ ഘട്ടം, വദന ഘട്ടം, ഗുദ ഘട്ടം, നിർലീന ഘട്ടം

Answer:

A. വദന ഘട്ടം, ഗുദ ഘട്ടം, ലൈംഗികാവയവ ഘട്ടം, നിർലീന ഘട്ടം, ജനനേന്ദ്രിയ ഘട്ടം

Read Explanation:

സിഗ്മണ്ട് ഫ്രോയിഡ് - മനോവിശ്ലേഷണ സിദ്ധാന്തം

  • ഫ്രോയിഡിൻ്റെ മനോവിശ്ലേഷണ സിദ്ധാന്തത്തിൽ 3  മുഖ്യ വിഭാഗങ്ങളുണ്ട് :-
    1. വ്യക്തിത്വത്തിൻറെ ചലനാത്മകതയെ സംബന്ധിച്ച സിദ്ധാന്തം.
    2. വ്യക്തിത്വ ഘടനയെ സംബന്ധിച്ച സിദ്ധാന്തം.
    3. മനോ-ലൈംഗിക വികസനത്തെ സംബന്ധിച്ച സിദ്ധാന്തം.
  • ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികാസ ഘട്ടങ്ങൾ 
  • കുട്ടിക്കാലത്ത് നാം അനുഭവിക്കുന്ന ലൈംഗിക വികാസ പ്രതിസന്ധികൾ പിൽക്കാലത്ത് വ്യക്തിത്വ സവിശേഷതകളെ നിർണയിക്കുന്നു എന്ന് ഫ്രോയ്ഡ് വിശദീകരിക്കുന്നു.
  • ജീവിതത്തെ 5 വ്യത്യസ്ത ഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു. 
  • ഈ വിഭജനത്തിൻ്റെ അടിസ്ഥാനം ലൈംഗിക ചോദനയുടെ (ലിബിഡർജ്ജം) കേന്ദ്രീകരണമാണ്. 
  1. വദന ഘട്ടം (Oral stage)
  2. ഗുദ ഘട്ടം / പൃഷ്ഠ ഘട്ടം (Anal stage)
  3. ലൈംഗികാവയവ ഘട്ടം (Phallic stage)
  4. നിർലീന ഘട്ടം (Latent stage)
  5. ജനനേന്ദ്രിയ ഘട്ടം / ലിങ്ക ഘട്ടം (Genital stage)

Related Questions:

താഴെപ്പറയുന്നവയിൽ ജീൻ പിയാഷെയുടെ ആശയവുമായി പൊരുത്തപ്പെടുന്നത് ഏത്?
വികാസത്തിന്റെ സമീപസ്ഥമണ്ഡലം (ZPD) എന്നാല്‍ എന്താണ് ?
പ്രത്യാവർത്തന ശേഷിയുണ്ടാവുന്ന കാലഘട്ടം :
Kohlberg's stages of moral development conformity to social norms is seen in :
കോൾബർഗിന്റെ സന്മാർഗിക വികാസ (Moral development) സിദ്ധാന്തത്തിലെ യാഥാസ്ഥിതികാനന്തര സദാചാരഘട്ട (Post conventional, morality) ത്തിന് യോജിച്ച പ്രസ്താവന ഏത് ?