App Logo

No.1 PSC Learning App

1M+ Downloads
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ലൈംഗിക ചൂഷണം തടയുന്നതിനുവേണ്ടി സംസ്ഥാനസാമൂഹിക ക്ഷേമ വകുപ്പ് ആവിഷ്ക്കരിച്ച പദ്ധതി ?

Aആശ്രയ

Bഉജ്വല

Cനിർഭയ

Dസ്നേഹിത

Answer:

C. നിർഭയ

Read Explanation:

നിര്‍ഭയ പദ്ധതി

  • സ്ത്രീകള്‍ക്കെതിരെ സമൂഹത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ലൈംഗികാതിക്രമങ്ങള്‍ ചെറുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയ പദ്ധതിയാണ് 'നിര്‍ഭയ'.
  • സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രി അധ്യക്ഷനായുള്ള സമിതിയാണ് ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.
  • ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചെയര്‍മാനായും ജില്ലാ കലക്ടര്‍ വൈസ് ചെയര്‍മാനായുമുള്ള ജില്ലാതല നിര്‍ഭയ കമ്മറ്റികളും സംസ്ഥാന തലത്തില്‍ പദ്ധതി സജീവമാക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നു.
  • വനിതാ ശിശുക്ഷേമ മന്ത്രാലയമാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി.

നിര്‍ഭയ പദ്ധതിയുടെ ലക്ഷ്യങ്ങൾ :

  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍, സ്വയം സഹായ സംഘടനകള്‍, ജനമൈത്രീ പോലീസ്, റസിഡന്റസ് അസോസിയേഷന്‍ തുടങ്ങിയവയുടെ സഹായത്തോടെ ലൈംഗിക അതിക്രമങ്ങള്‍ തടയല്‍
  • ലൈംഗിക പീഡനങ്ങള്‍ക്കിരയാവുന്നവരെ രക്ഷപ്പെടുത്തക, അവർക്ക് സംരക്ഷണം, പുനരധിവാസം നൽകുക.
  • ലൈംഗിക പീഡനത്തിന് വിധേയരാകുന്നവര്‍ക്ക് മനശാസ്ത്രപരമായ കൗണ്‍സലിംഗും വൈദ്യ സഹായവും നിയമ സഹായവും നൽകുക
  • പീഡനത്തിനിരയായവരെ സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് 'ക്രൈസിസ് സെല്ലുകള്‍', രൂപീകരിക്കുക.
  • കുറ്റകൃത്യങ്ങള്‍ നടക്കുന്നതോ നടക്കാനിടയുള്ളതോ ആയ ഇടങ്ങള്‍ കണ്ടെത്തി അവിടെ പ്രത്യേക നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക
  • പീഡനം അനുഭവിച്ച സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും സാമ്പത്തിക സഹായവും നൽകുക.
  • സൗജന്യ വൈദ്യ ചികിത്സയും മരുന്നുകളും ലഭ്യമാക്കാന്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ അനുവദിക്കുക.

Related Questions:

മികച്ച ചികിത്സാ സൗകര്യങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കി ആരോഗ്യ രംഗത്ത് സർക്കാർ സേവനങ്ങൾ ജനസൗഹൃദമാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയേത് ?
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ "സ്റ്റേറ്റ് സ്വിപ്പ് ഐക്കൺ ഓഫ് കേരളയായി" തെരഞ്ഞെടുക്കപ്പെട്ട വ്യക്തി ആര്?
വിവാഹ ബന്ധങ്ങൾ ദൃഡമാക്കാൻ വിവാഹ പൂർവ കൗൺസലിങ് പദ്ധതി ?
കേരള ഫീഡ്സിന്റെ പുതിയ ബ്രാൻഡ് അംബാസിഡർ ?
പ്രവാസജീവിതം അവസാനിപ്പിച്ച് തിരികെ നാട്ടിൽ എത്തിയവർക്ക് ചെറുകിട-ഇടത്തരം സംരംഭങ്ങൾ തുടങ്ങുന്നതിന് പിന്തുണ നൽകുന്ന കേരള സർക്കാർ പദ്ധതി ?