App Logo

No.1 PSC Learning App

1M+ Downloads
സ്വന്തം വികാരങ്ങളും അവയുടെ അനന്തര ഫലങ്ങളും തിരിച്ചറിയാനുള്ള വ്യക്തിയുടെ കഴിവ് :

Aസ്വാവബോധം

Bഅഭിപ്രരണ

Cആത്മനിയന്ത്രണം

Dസാമൂഹ്യാവബോധം

Answer:

A. സ്വാവബോധം

Read Explanation:

ഡാനിയേൽ ഗോൾമാൻ്റെ അഭിപ്രായപ്രകാരം 5 അടിസ്ഥാന ശേഷികൾ ആണ് വൈകാരിക ബുദ്ധിയെ നിർണയിക്കുന്നത്.

  1. അഹം ബോധം / സ്വാവബോധം (Self awareness) - നമ്മുടെ വികാരങ്ങളെ തിരിച്ചറിയുക (Knowing our emotion)
  2. ആത്മനിയന്ത്രണം / (Self regulation) - വികാരങ്ങളെ നിയന്ത്രിക്കുക  (Managing our emotion)
  3. ആത്മചോദനം / അഭിപ്രേരണ (Self  motivation) - സ്വയം പ്രചോദിതമാവുക /  (Motivating ourselves)
  4. സഹഭാവം / അനുതാപം (Empathy) - മറ്റുള്ളവരുടെ വികാരങ്ങളെ അറിയുകയും സ്വാധീനിക്കുകയും ചെയ്യുക / (Recognising the emotions of others)
  5. സാമൂഹിക നൈപുണികൾ (Social skills) - ബന്ധങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ് /  (Dealing relations effectively)

അഹം ബോധം / സ്വാവബോധം (Self awareness) 

  • നമ്മുടെ വികാരങ്ങളെ തിരിച്ചറിയുക (Knowing our emotion)
  • സ്വന്തം വികാരങ്ങളും, അവയുടെ അനന്തര ഫലങ്ങളും തിരിച്ചറിയാനുള്ള വ്യക്തിയുടെ കഴിവാണ് സ്വാവബോധം.

സ്വാവബോധത്തിന്റെ സവിശേഷതകൾ:

  • തന്റെ ശക്തി ദൗർബല്യങ്ങളെക്കുറിച്ചുള്ള, കൃത്യമായ തിരിച്ചറിവ്. 
  • വെല്ലുവിളികളെയും, പ്രശ്നങ്ങളേയും നേരിടാനുള്ള ആത്മവിശ്വാസവും സ്വാവബോധത്തിൽ ഉൾക്കൊള്ളുന്നു. 

Related Questions:

ഡാനിയേൽ ഗോൾമാൻ വൈകാരിക ബുദ്ധി എന്ന ആശയം തൻറെ ഏത് പുസ്തകത്തിലൂടെയാണ് മുന്നോട്ടുവെച്ചത് ?
ബുദ്ധിയുടെ ഘടനാമാതൃകയിലെ ഉല്പന്നങ്ങള്‍ എന്ന വിഭാഗത്തില്‍ പെടാത്തത് ?
ചിത്രരചന, നീന്തൽ, അനുകരണം ഇവയിലെല്ലാം രാമുവിന് വളരെയധികം താല്പര്യമാണ്. എന്നാൽ സെമിനാർ, അഭിമുഖം നടത്തൽ ഇവയെല്ലാം രാമുവിന് വളരെ ബുദ്ധിമുട്ടേറിയതുമാണ്. ഹവാർഡ് ഗാർഡ്നറുടെ ബഹുമുഖ ബുദ്ധികളിൽ ഏതുതരം ബുദ്ധിയിലാണ് രാമു പിന്നോട്ട് നിൽക്കുന്നത് ?
രാഷ്ട്രീയപാർട്ടികളുടെ നേതാക്കൾ ഇത്തരം ബുദ്ധിയിൽ മികവ് കാണിക്കാറുണ്ട് ?
12 വയസ്സായ ഒരു കുട്ടിയുടെ മാനസിക വയസ്സ് 12 ആയാൽ ബുദ്ധിമാനം ?