App Logo

No.1 PSC Learning App

1M+ Downloads
ഏഴിമല രാജവംശത്തെക്കുറിച്ചു പ്രതിപാദിക്കുന്ന മൂഷകവംശമഹാകാവ്യം രചിച്ചത് ആരാണ് ?

Aസുകുമാര കവി

Bഅതുലൻ

Cകൽഹനൻ

Dബിൽഹനൻ

Answer:

B. അതുലൻ

Read Explanation:

മൂഷകവംശ കാവ്യം:

  • ഇന്നത്തെ കണ്ണൂർ ജില്ലയിലെ ഏഴിമലയിൽ ആരംഭിച്ച രാജവംശമാണ് മൂഷകവംശം

  • സ്ഥാപകൻ - രാമഘട മൂഷകൻ

  • അവസാന മൂഷകവംശ രാജാവായ ശ്രീകണ്ഠന്‍റെ കൊട്ടാരം കവിയായിരുന്ന അതുലൻ ആണ് മൂഷകവംശ കാവ്യം രചിച്ചത്.

  • പന്ത്രണ്ടാം ശതകത്തിൽ രചിക്കപ്പെട്ട ഒരു മഹാകാവ്യമാണ് മൂഷകവംശം

  • പതിനഞ്ചു സർഗ്ഗങ്ങളുള്ള ഈ മഹാകാവ്യം സംസ്കൃത ഭാഷയിലാണ് എഴുതപ്പെട്ടിരിക്കുന്നത് .

  • രാമഘട മൂഷകൻ മുതൽ ശ്രീകണ്ഠൻ വരെയുള്ള മൂഷക വംശത്തിൻറെ ചരിത്രം പറയുന്ന കൃതിയാണ് ഇത്.


Related Questions:

എം ഗോവിന്ദന്റെ "റാണിയുടെ പട്ടി" എന്ന കഥ പ്രസിദ്ധീകരിച്ചത് കൊണ്ട് നിരോധിക്കപ്പെട്ട വാരിക?
പ്രാചീന കേരളത്തിലെ ബുദ്ധമത കേന്ദ്രമായിരുന്ന ശ്രീമൂലവാസവിഹാരത്തെ സംബന്ധിച്ച പരാമർശമുള്ള ചരിത്ര ഉറവിടം :
കേരളത്തിന് പുറത്ത് നിന്ന് ലഭിച്ചിട്ടുള്ള കേരള പരാമർശമുള്ള ആദ്യ രേഖ ?
അന്നത്തെ കേരളം എന്ന ചരിത്ര ഗ്രന്ഥത്തിന്റെ രചയിതാവ് ആര്?
പരശുരാമൻറെ കേരള സൃഷ്ടി ബ്രാഹ്മണർക്ക് വേണ്ടി മാത്രമായിരുന്നു എന്ന വാദത്തെ എതിർത്ത കൃതി?