App Logo

No.1 PSC Learning App

1M+ Downloads
പഞ്ചാരിമേളം രൂപകല്പന ചെയ്തത് ഇവരിൽ ആരാണ് ?

Aമഴമംഗലം നാരായണൻ നമ്പൂതിരി

Bകുഞ്ചൻ നമ്പ്യാർ

Cഅമ്മന്നൂർ മാധവചാക്യാർ

Dഇവരാരുമല്ല

Answer:

A. മഴമംഗലം നാരായണൻ നമ്പൂതിരി

Read Explanation:

  • കേരളത്തിലെ ക്ഷേത്രോത്സവങ്ങളുടെ ഭാഗമായി അവതരിപ്പിക്കാറുള്ള., പല വാ‍ദ്യോപകരണങ്ങൾ ഒന്നുചേരുന്ന ഒരു ചെണ്ടമേളമാണ് പഞ്ചാരിമേളം.
  • ഭാഷാ നൈഷധ കർത്താവായ മഴമംഗലം നാരായണൻ നമ്പൂതിരിയാണ് പഞ്ചാരി മേളം രൂപകല്പന ചെയ്തത്.
  • പിന്നീട് ഇതിന്റെ വാദ്യഭാഷ്യം ചമച്ചത് പണ്ടാരത്തിൽ രാമമാരാർ ആയിരുന്നു.
  • പത്തു നാഴിക (നാല് മണിക്കൂർ) ആണ് പഞ്ചാരിമേളം അവതരിപ്പിക്കുവാൻ വേണ്ട സമയം.
  • ക്ഷേത്രവാദ്യങ്ങളിൽ ഏറ്റവും പ്രസിദ്ധമായതും പഞ്ചാരിമേളം തന്നെ ആണ്.
  • പഞ്ചാരിമേളത്തിൽ ഉപയോഗിക്കുന്ന വാദ്യോപകരണങ്ങൾ ചെണ്ട, കുഴൽ, ഇലത്താളം, കൊമ്പ് എന്നിവയാണ്. 

Related Questions:

കേരളത്തിലെ പ്രശസ്ത വാദ്യകലാകാരൻമാരായ 'അമ്പലപ്പുഴ സഹോദരന്മാർ' ഏതു വാദ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു?
പഞ്ചവാദ്യത്തിന് ആദ്യമായി പത്മഭൂഷൺ ലഭിച്ച കലാകാരൻ ഇവരിൽ ആരാണ് ?

കൂടിയാട്ടം എന്ന ക്ഷേത്ര കലയുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു അവയിൽ ശരിയായത് തിരഞ്ഞെടുക്കുക:

1.കേരളത്തിലെ ഏറ്റവും പുരാതനമായ ക്ലാസിക്കൽ നാടകരൂപം.

2.യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ തന്നെ ആദ്യത്തെ കലാരൂപം.

3.കൂടിയാട്ടത്തിൽ നങ്ങ്യാർമാർ പുരുഷ കഥാപാത്രങ്ങളെയും,ചാക്യാർമാർ സ്ത്രീ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നു.

'തായമ്പകയുടെ കുലപതി' എന്നറിയപ്പെടുന്ന പല്ലാവൂർ അപ്പുമാരാരുടെ ആത്മകഥ ഏത് ?
പഞ്ചവാദ്യ രംഗത്തെ പ്രഥമഗണനീയനായ അന്നമനട പരമേശ്വരമാരാർ ഏതു വാദ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?